ന്യൂഡൽഹി: മറാത്തി ചിത്രങ്ങളിലൂടെയും ഒടിടി പരമ്പരകളിലൂടെയും ശ്രദ്ധേയയായ നടി പ്രിയ ബാപ്പറ്റ് തന്റെ കരിയറിന്റെ തുടക്കകാലത്തുണ്ടായ അതീവ അസ്വസ്ഥതയുണ്ടാക്കിയ ഒരു സിനിമാ സെറ്റ് അനുഭവം വെളിപ്പെടുത്തി (Priya Bapat on Co Star Forceful Kissing). സ്ക്രിപ്റ്റ് റീഡിംഗ് സമയത്ത് തന്നെ ചിത്രത്തിലെ ചുംബനരംഗത്തിന്റെ ആവശ്യകതയെക്കുറിച്ച് തനിക്ക് സംശയങ്ങളുണ്ടായിരുന്നുവെന്നും അത് തിരക്കഥയ്ക്ക് ഒട്ടും അനുയോജ്യമല്ലെന്ന് സംവിധായകനോട് തുടർച്ചയായി പറഞ്ഞിരുന്നുവെന്നും പ്രിയ ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ചിത്രത്തിന്റെ കഥയ്ക്ക് അത്യാവശ്യമാണെന്ന് അണിയറപ്രവർത്തകർ പറഞ്ഞതിനെത്തുടർന്ന് തന്റെ ഉള്ളിലെ മടി മാറ്റിവെച്ച് ആ രംഗം ചെയ്യാൻ ഒടുവിൽ നടി സമ്മതിക്കുകയായിരുന്നു.
എന്നാൽ ഷൂട്ടിംഗ് സമയത്ത് റിഹേഴ്സൽ ചെയ്തതിലും അപ്പുറമായി സഹനടൻ സ്വന്തം ഇഷ്ടപ്രകാരം ഗാനരംഗത്തിനിടയിൽ തന്നെ നിർബന്ധിച്ച് ചുംബിച്ചുകൊണ്ടേയിരുന്നതായി പ്രിയ വെളിപ്പെടുത്തി. ആ സമയത്ത് ഭയം കാരണവും എന്തുചെയ്യണമെന്ന് അറിയാത്തതിനാലും തനിക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ല. സിനിമയ്ക്ക് പുറമെ തങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ വെച്ചും ഇയാൾ നിരന്തരമായി ഡിന്നറിനും ബ്രേക്ക്ഫാസ്റ്റിനും ക്ഷണിച്ചുകൊണ്ട് വ്യക്തിപരമായ അതിർവരമ്പുകൾ ലംഘിക്കാൻ ശ്രമിച്ചു. ഒടുവിൽ സഹിക്കെട്ട് താരം മുംബൈയിലുണ്ടായിരുന്ന ഭർത്താവ് ഉമേഷ് ഭഗതിനെ വിളിച്ച് കരയുകയും, അദ്ദേഹം ഉടൻ തന്നെ ഷൂട്ടിംഗ് നടക്കുന്ന ഭോപ്പാലിലേക്ക് വിമാനമാർഗ്ഗം എത്തി മൂന്ന് ദിവസത്തോളം ഒപ്പം തുടരുകയുമാണുണ്ടായത്. ‘സിറ്റി ഓഫ് ഡ്രീംസ്’എന്ന പ്രശസ്തമായ വെബ് സീരീസിന് മുൻപ് നടന്ന ഈ സംഭവം തന്റെ ജീവിതത്തിൽ ഒരിക്കൽ മാത്രം ഉണ്ടായ കയ്പ്പേറിയ അനുഭവമാണെന്നും പ്രിയ കൂട്ടിച്ചേർത്തു.
Summary: Popular Marathi and OTT actress Priya Bapat recently opened up about a deeply uncomfortable experience of non-consensual physical advancement during her early career days in Bhopal. Bapat stated that despite her initial script-level apprehensions regarding a kissing scene’s justification, she agreed to do it to overcome her professional inhibitions. However, during the song sequence, her male co-star started cross-improvising by repeatedly kissing her without consent, leaving her too shocked to react.

