HomeKeralaസംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു; പവന് 1,14,560 രൂപ, വെള്ളി വിലയിലും...

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു; പവന് 1,14,560 രൂപ, വെള്ളി വിലയിലും മാറ്റമില്ല | Kerala gold rate today

കൊച്ചി: സംസ്ഥാനത്തെ സ്വർണവിപണിയിൽ കഴിഞ്ഞ രണ്ടുദിവസമായി തുടർച്ചയായുണ്ടായ വിലയിടിവിന് ശേഷം ഇന്ന് വിലയിൽ മാറ്റമില്ല (Kerala gold rate today). ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 14,320 രൂപയിലും ഒരു പവൻ സ്വർണത്തിന് 1,14,560 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, വിപണിയിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 11,765 രൂപ നിരക്കിൽ നിശ്ചലമായി തുടരുന്നു. ശനിയാഴ്ചയും തിങ്കളാഴ്ചയുമായി സ്വർണവിലയിൽ ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു.

ഇന്ത്യയിൽ സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം (Import Duty) കേന്ദ്രസർക്കാർ കുത്തനെ കൂട്ടിയതോടെ കഴിഞ്ഞ മേയ് 13-ന് ഒറ്റയടിക്ക് 10,200 രൂപയോളം വർധിച്ച് പവൻ വില ആ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. എന്നാൽ അതിനുശേഷമുള്ള കഴിഞ്ഞ 20 ദിവസങ്ങൾക്കുള്ളിൽ വിപണിയിൽ പവന് 8,560 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

ഈ വർഷം ജനുവരി 29-നാണ് കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന സർവ്വകാല റെക്കോർഡ് വിലയിലേക്ക് സ്വർണം കുതിച്ചെത്തിയത്. അന്ന് ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വർധിച്ച് റെക്കോർഡുകൾ ഭേദിച്ച് ഗ്രാമിന് 16,395 രൂപയിലും പവന് 1,31,160 രൂപയിലുമെത്തി. എന്നാൽ അതിനുശേഷം രാജ്യാന്തര വിപണിയിലുണ്ടായ തകർച്ചയെ തുടർന്ന് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയും കുറഞ്ഞിട്ടുണ്ട്.

പുതുവർഷത്തിൽ വൻ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപ വർധിച്ച് വീണ്ടും ഒരു ലക്ഷം ഭേദിച്ചിരുന്നു. മുൻവർഷം (2025) ജനുവരിയിൽ വെറും 57,000 രൂപ മാത്രമായിരുന്ന പവൻ വിലയാണ് ഒരു വർഷത്തിനുള്ളിൽ ലക്ഷം കടന്നത്. പിന്നീട് മാർച്ച് മാസം അവസാനത്തെ നാല് ദിവസത്തിനിടെ പവന് 3,480 രൂപ വർധിക്കുകയും മാർച്ച് 23-ന് വില നാലുതവണ മാറിമറിഞ്ഞ് ഒരു ലക്ഷത്തിന് താഴേക്ക് പോയെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിന് മുകളിലെത്തുകയും ചെയ്തു. തുടർന്നുള്ള ഏപ്രിൽ, മേയ് മാസങ്ങളിലും വിപണി വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

രാജ്യാന്തര വിപണിയിലെ കടുത്ത ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 4,465 ഡോളർ വരെ താഴ്ന്നെങ്കിലും നിലവിൽ 0.7 ശതമാനം നേട്ടത്തോടെ 4,500 ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നത്. ആഗോളതലത്തിൽ വില നിലയുറപ്പിച്ചതോടെയാണ് കേരളത്തിലും നിരക്കുകൾ നിശ്ചലമായത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 285 രൂപയിലാണ് വിപണിയിൽ വ്യാപാരം തുടരുന്നത്.

Story Summary: Gold prices in Kerala remained unchanged after a two-day drop, with sovereign gold trading at ₹1,14,560 and one gram at ₹14,320. The market stabilized in line with global gold rates, which are currently trading above $4,500 per ounce.

WhatsApp Channel Banner

Latest updates

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ...

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നതിനിടെ, കെ.എസ്.യുവിന്റെ...

മുംബൈയിൽ അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിനെ...

മുംബൈ: മഹാരാഷ്ട്രയിലെ തിരക്കേറിയ കല്യാൺ (Mumbai Baby Kidnapping) റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ അതീവ നിഗൂഢമായി തട്ടിക്കൊണ്ടുപോയി. കടുത്ത റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ...

ഡോഡയിൽ യുവാവ് വെടിയേറ്റു മരിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധം;...

ശ്രീനഗർ: ജമ്മു കശ്മീരിലെ ഡോഡ (Doda Shooting) ജില്ലയിലുണ്ടായ വെടിവെയ്പ്പിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെ ക്രമസമാധാന നില ഉറപ്പാക്കാനായി പ്രദേശത്തെ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ ഭരണകൂടം താൽക്കാലികമായി റദ്ദാക്കി. ശനിയാഴ്ച രാത്രിയിലുണ്ടായ...

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് | Mexico...

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ ((Mexico Earthquake Tsunami Warning)) തെക്കൻ പ്രവിശ്യയായ ചിയാപ്പാസിൽ (Chiapas) അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ...

ബലാത്സംഗക്കേസിൽ 22 വർഷമായി ഒളിവിൽ; കർണാടക അതിർത്തിയിലെ പന്നിഫാമിൽ...

പത്തനംതിട്ട: ബലാത്സംഗ കേസിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം പോലീസിനെ വെട്ടിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ പ്രതി ഒടുവിൽ പിടിയിൽ (Kodumon Rape Case). കൊടുമൺ പോലീസ് സ്റ്റേഷനിൽ 2004-ൽ രജിസ്റ്റർ ചെയ്ത...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...