HomeEntertainment"പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല, ഒരു നിമിഷത്തെ വിവേകശൂന്യത"; ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വിവാദത്തിൽ...

“പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല, ഒരു നിമിഷത്തെ വിവേകശൂന്യത”; ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വിവാദത്തിൽ ക്ഷമാപണവുമായി ഹൻസിക കൃഷ്ണ | Hansika Krishna

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായ ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വീഡിയോ വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് നടൻ കൃഷ്ണകുമാറിന്റെ ഇളയമകൾ ഹൻസിക കൃഷ്ണ (Hansika Krishna). ആ സംഭവത്തിന് ശേഷം കഴിഞ്ഞ ഒരു മാസമായി വലിയ രീതിയിലുള്ള മാനസിക വേദനയും കുറ്റബോധവും പേറിയാണ് താൻ ജീവിക്കുന്നതെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ ഒരു നിമിഷത്തെ വിവേകശൂന്യതയും അശ്രദ്ധയുമായിരുന്നു ആ വീഡിയോയെന്നും ഹൻസിക വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയാണ് താരം തന്റെ ഭാഗം വിശദീകരിച്ചത്.

പണത്തിനും പബ്ലിസിറ്റിക്കും വേണ്ടിയാണ് താൻ ഇത് ചെയ്തതെന്ന രീതിയിൽ ഓൺലൈനിൽ ഉയർന്ന ആരോപണങ്ങളെ താരം ശക്തമായി നിഷേധിച്ചു. ഇരുപതാം വയസ്സിൽ സ്വന്തം കാര്യങ്ങൾ നോക്കാനുള്ള വരുമാനം തനിക്കുണ്ടെന്നും, വർഷങ്ങളായി പ്രേക്ഷകർ നൽകുന്ന സ്നേഹം ഉള്ളതുകൊണ്ട് പ്രശസ്തിക്ക് വേണ്ടി തങ്ങൾ കൊതിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. അബദ്ധം തിരിച്ചറിഞ്ഞ് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ താൻ ആ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നുവെന്നും എന്നാൽ അതിനിടയിൽ ചിലർ അത് സ്ക്രീൻ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഹൻസിക പറഞ്ഞു.

വിവാദത്തിന് പിന്നാലെ സബ്‌സ്‌ക്രിപ്ഷൻ തുക 299 രൂപയിൽ നിന്നും 399 രൂപയായി വർദ്ധിപ്പിച്ചതിനെക്കുറിച്ചും താരം വിശദീകരിച്ചു. സബ്‌സ്‌ക്രിപ്ഷൻ ഫീച്ചർ പൂർണ്ണമായി നിർത്തലാക്കിയാൽ അത് കൂടുതൽ നെഗറ്റിവിറ്റിക്ക് കാരണമാകുമെന്ന് കരുതിയാണ് നിരക്ക് കൂട്ടിയത്. തുക കൂട്ടിയാൽ ആളുകൾ സബ്‌സ്‌ക്രൈബ് ചെയ്യുന്നത് കുറയുമെന്ന് കരുതിയാണ് റേറ്റ് വർദ്ധിപ്പിച്ചത്. കൂടാതെ, ഈ സംഭവത്തിന് ശേഷം സബ്‌സ്‌ക്രിപ്ഷനിലൂടെ ലഭിച്ച തുക മുഴുവൻ ഒരു സാമൂഹിക സേവനത്തിനായി സംഭാവന ചെയ്തുവെന്നും അതിൽ നിന്നും ഒരു പൈസ പോലും വ്യക്തിപരമായി എടുത്തിട്ടില്ലെന്നും ഹൻസിക വ്യക്തമാക്കി.

 

View this post on Instagram

 

A post shared by Hansika Krishna 🐣 (@hansubeeeey)


തന്റെ പ്രവർത്തി കാരണം വിഷമമോ നിരാശയോ തോന്നിയ എല്ലാവരോടും താരം ഹൃദയത്തിന്റെ ഭാഷയിൽ ക്ഷമ ചോദിച്ചു. ഒരു പബ്ലിക് ഫിഗർ എന്ന നിലയിൽ വിമർശനങ്ങൾ ഉൾക്കൊള്ളുന്നുവെന്നും എന്നാൽ ഇതിന്റെ പേരിൽ തനിക്കും കുടുംബത്തിനും നേരെ നടന്ന സൈബർ ആക്രമണങ്ങളും അധിക്ഷേപങ്ങളും താങ്ങാവുന്നതിലും അപ്പുറമായിരുന്നുവെന്നും ഹൻസിക കുറിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ തന്നോടൊപ്പം ഉറച്ചുനിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും താരം നന്ദി അറിയിച്ചു.

Story Summary: Hansika Krishna, the youngest daughter of actor Krishnakumar, issued a detailed apology on Instagram regarding her controversial subscription video. She clarified that it was a childish mistake, not done for money or publicity, and announced that the subscription revenue has been donated to charity.

WhatsApp Channel Banner

Latest updates

കള്ളപ്പണം വെളുപ്പിക്കൽ കേസ്; 15 വർഷത്തെ ശിക്ഷ റദ്ദാക്കി,...

ലിമ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിധിച്ച 15 വർഷത്തെ തടവുശിക്ഷ രാജ്യത്തെ ഭരണഘടനാ കോടതി റദ്ദാക്കിയതിനെ തുടർന്ന് പെറു മുൻ പ്രസിഡന്റ് ഒലാന്ത ഹുമാല ജയിൽമോചിതനായി. ബ്രസീലിയൻ നിർമാണക്കമ്പനിയായ ഒഡെബ്രെച് ഉൾപ്പെട്ട അഴിമതിക്കേസുമായി...

‘എല്ലാവരും ജാഗ്രത പാലിക്കണം’: സംസ്ഥാനത്തെ മഴക്കെടുതിയിൽ MM മണി |...

ഇടുക്കി: സംസ്ഥാനത്തുടനീളം പെയ്യുന്ന കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുതിർന്ന സി.പി.ഐ.എം നേതാവ് എം. എം. മണി ആവശ്യപ്പെട്ടു.(MM Mani Urges Vigilance Unity Amid Severe...

വൈസ് അഡ്മിറൽ AN പ്രമോദ് നേവൽ സ്റ്റാഫ് ഡെപ്യൂട്ടി...

ന്യൂഡൽഹി: വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് ഡെപ്യൂട്ടി ചീഫ് ഓഫ് നേവൽ സ്റ്റാഫായി 2026 ഓഗസ്റ്റ് 1-ന് ചുമതലയേറ്റു. 38 വർഷത്തിലധികം നീണ്ട വിശിഷ്ട സേവനത്തിന് ശേഷം ജൂലൈ 31-ന് വിരമിച്ച വൈസ്...

കാവേരി ജലത്തർക്കം: ഓഗസ്റ്റ് 13-ന് കർണാടകയിൽ സമ്പൂർണ്ണ ബന്ദ്,...

ബംഗളൂരു: തമിഴ്‌നാട്ടിലേക്ക് പ്രതിദിനം 3,500 ക്യൂസെക്‌സ് കാവേരി വെള്ളം തുടർച്ചയായി 15 ദിവസം വിട്ടുനൽകണമെന്ന കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ ഉത്തരവിനെതിരെ കർണാടകയിൽ ഓഗസ്റ്റ് 13-ന് സംസ്ഥാനവ്യാപക ബന്ദ് പ്രഖ്യാപിച്ചു. കന്നഡ ഒക്കൂട...

ഒമാൻ തീരത്ത് കപ്പലിന് നേർക്ക് അജ്ഞാത പ്രൊജക്റ്റൈൽ പതിച്ചു:...

മസ്കറ്റ്: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് വെച്ച് ടാങ്കർ കപ്പലിന് നേരെ മിസൈൽ/റോക്കറ്റ് ആക്രമണം. അജ്ഞാത കേന്ദ്രത്തിൽ നിന്ന് തൊടുത്ത പ്രൊജക്റ്റൈൽ  പതിച്ച് കപ്പലിന്റെ എഞ്ചിൻ മുറിക്ക് ഗുരുതരമായ തകരാർ...

DON'T MISS

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....