HomeEntertainment"പരസ്പരം ചെളിവാരിയെറിഞ്ഞ് സംഘടനയെ നാറ്റിക്കരുത്"; ടിനി ടോമിനും അൻസിബയ്ക്കും എതിരെ തുറന്നടിച്ച്...

“പരസ്പരം ചെളിവാരിയെറിഞ്ഞ് സംഘടനയെ നാറ്റിക്കരുത്”; ടിനി ടോമിനും അൻസിബയ്ക്കും എതിരെ തുറന്നടിച്ച് സുധീർ സുകുമാരൻ | Sudheer Sukumaran against Tiny Tom

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന ആഭ്യന്തര കലഹങ്ങളിലും ആരോപണ-പ്രത്യാരോപണങ്ങളിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി നടൻ സുധീർ സുകുമാരൻ (Sudheer Sukumaran against Tiny Tom). എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടിനി ടോമും അൻസിബ ഹസ്സനും പരസ്പരം ചെളി വാരിയെറിയുകയാണെന്നും അറിയാവുന്ന പണി ചെയ്ത് ജീവിക്കാൻ ഇരുവരും തയ്യാറാകണമെന്നും സുധീർ തന്റെ സോഷ്യൽ മീഡിയ സന്ദേശത്തിലൂടെ തുറന്നടിച്ചു. ഇരുവരുടെയും ഈ തരംതാണ തർക്കങ്ങൾ കാരണം നാണംകെടുന്നത് സംഘടനയെ പൊന്നുപോലെ കൊണ്ടുനടന്ന മുതിർന്ന കലൈകാരന്മാരാണെന്നും സുധീർ ഓർമ്മിപ്പിച്ചു.

രാവിലെ ഇൻസ്റ്റാഗ്രാം തുറന്നപ്പോൾ കണ്ട ടിനി ടോമിന്റെ അഭിമുഖത്തിനോട് പ്രതികരിച്ചാണ് സുധീർ രംഗത്തെത്തിയത്. സുധീർ സുകുമാരന്റെ വാക്കുകളുടെ പൂർണ്ണരൂപം താഴെ നൽകുന്നു:

“എന്തായാലും കൊള്ളാം കേട്ടോ, രാവിലെ എഴുന്നേറ്റ് ഇൻസ്റ്റാഗ്രാം തുറന്നപ്പോൾ ടിനി ടോമിന്റെ അഭിമുഖം, ‘ഞാൻ അങ്ങനെയല്ല, ഞാൻ മറ്റേതല്ല’… എന്റെ പൊന്നു ടിനി, നിങ്ങളൊരു കലാകാരനല്ലേ, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്. എന്തിനാണ് മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറയുന്നത്? നമുക്കിതൊന്നും അറിയാൻ പാടില്ലാഞ്ഞിട്ടല്ല, നിങ്ങൾ നിങ്ങളുടെ പ്രഫഷനിൽ ശ്രദ്ധിക്ക്.”

ടിനിക്കൊപ്പം തന്നെ ആരോപണങ്ങൾ ഉന്നയിച്ച നടി അൻസിബയോടും സ്വന്തം കാര്യം നോക്കി ജീവിക്കാൻ സുധീർ ഉപദേശിച്ചു.

ഈ സംഘടന വെറുതെ ഉണ്ടായതല്ലെന്നും ഇതിന് പിന്നിൽ വലിയൊരു വിഭാഗത്തിന്റെ കഷ്ടപ്പാടുണ്ടെന്നും സുധീർ ചൂണ്ടിക്കാട്ടി. ‘അമ്മ’യെ പടുത്തുയർത്തിയ, ഇതിനുവേണ്ടി ജീവനും സമയവും കളഞ്ഞ ഒരുപാട് ആളുകളുണ്ട്. ഇവർ പരസ്പരം ചെളി വാരിയെറിയുമ്പോൾ കൊള്ളുന്നത് ആ മുതിർന്ന വ്യക്തികൾക്കാണെന്ന് ഇവർ ഓർക്കണം. ഇത് കഷ്ടമാണെന്നും, ഈ തർക്കങ്ങൾ ഏറ്റുപിടിക്കാൻ മറ്റ് ചില കോമാളികൾ കൂടി രംഗത്തുണ്ടെന്നും സുധീർ പരിഹസിച്ചു.

‘അമ്മ’ സംഘടന നൽകുന്ന പ്രതിമാസ കൈനീട്ടവും ചികിത്സാ സഹായവും കണ്ണിന്റെ ചികിത്സയ്ക്കുള്ള തുകയുമൊക്കെ കാത്തിരിക്കുന്ന പാവപ്പെട്ട നിരവധി കലാകാരന്മാർ ഈ സംഘടനയിലുണ്ട്. അവരെയെല്ലാം ബാധിക്കുന്ന രീതിയിൽ എന്തിനാണ് സംഘടനയെ ഇങ്ങനെ നാറ്റിക്കുന്നതെന്നും ഇത്തരം കാര്യങ്ങൾ വിളിച്ച് പറയാൻ തനിക്ക് ആരെയും പേടിയില്ലെന്നും സുധീർ വ്യക്തമാക്കി.

അടുത്ത മാസം നടക്കാനിരിക്കുന്ന ജനറൽ ബോഡിക്ക് മുന്നോടിയായി സംഘടനയ്ക്കുള്ളിലെ ഭിന്നതകൾ തെരുവിലേക്ക് വലിച്ച് ഇഴയ്ക്കപ്പെടുന്നതിൽ സാധാരണക്കാരായ അംഗങ്ങൾക്കും കടുത്ത അമർഷമുണ്ടെന്നതിന്റെ തെളിവാണ് സുധീറിന്റെ ഈ പ്രതികരണം.

Story Summary: Actor Sudheer Sukumaran strongly criticized Tiny Tom and Ansiba Hassan over their ongoing public spat within the AMMA association. He urged both artists to focus on their professions instead of tarnishing the reputation of an organization that supports many veteran actors.

WhatsApp Channel Banner

Latest updates

അഴിമതിയാരോപണങ്ങൾക്കിടെ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ്...

തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി സ്വീകരിച്ചതെന്ന്...

പോലീസ് ജീപ്പിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം; എസ്‌ഐക്കും സിപിഒയ്ക്കും...

തൊടുപുഴ: ഔദ്യോഗിക പോലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും മറ്റ് നിരോധിത വസ്തുക്കളും കണ്ടെത്തിയ സംഭവത്തിൽ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ (Karimannoor Police Station) എസ്‌ഐ എൻ.എസ്. റോയിയെയും സിപിഒ ജിജോ ആന്റണിയെയും സസ്‌പെൻഡ്...

പ്രൽഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല; ധർമേന്ദ്ര...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷിക്ക് (Pralhad Joshi) വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി. ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിലൂടെയാണ് നിയമനം പ്രഖ്യാപിച്ചത്. രാഷ്ട്രപതി ദ്രൗപതി...

‘ഞങ്ങളെ പാറ്റകളെന്ന് വിളിച്ചതിന് നന്ദി’; സമരവിജയത്തിന് പിന്നാലെ ചീഫ്...

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി (Abhijit Deepke CJP) നേതൃത്വത്തിലുള്ള വിദ്യാർഥി പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ, സംഘടനയുടെ രൂപീകരണത്തിന് പ്രചോദനമായത് ചീഫ് ജസ്റ്റിസ് ഐ. സൂര്യകാന്തിന്റെ പരാമർശമാണെന്ന് സിജെപി സ്ഥാപകൻ അഭിജിത്...

യുനെസ്കോ ലോക പൈതൃക പട്ടികയിൽ സാരാനാഥ്; ഇന്ത്യയുടെ 45-ാമത്തെ...

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ചരിത്രപ്രസിദ്ധമായ ബുദ്ധമത തീർഥാടന കേന്ദ്രമായ സാരാനാഥിന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം ലഭിച്ചു (Sarnath UNESCO World Heritage). ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന യുനെസ്കോ ലോക പൈതൃക...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....