ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി ഉണ്ടാകുന്ന ഇന്ധനവില വർദ്ധനവിനെതിരെ നരേന്ദ്ര മോദി സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജനങ്ങളുടെ സമ്പാദ്യത്തിന് തീ കൊളുത്താൻ മോദി സർക്കാർ പെട്രോൾ തളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങളെ കൊള്ളയടിക്കുന്ന ഈ ‘ദിനചര്യ’ കൊണ്ട് യഥാർത്ഥത്തിൽ ആർക്കാണ് ലാഭമുണ്ടാകുന്നതെന്നും ഖാർഗെ ചോദിച്ചു.(Mallikarjun Kharge Slams Modi Government Over Fuel Price Hike Burning Common Peoples Savings)
അന്താരാഷ്ട്ര വിപണിയിലെ എണ്ണവില വർദ്ധനവിന്റെ ഭാരം പൊതുമേഖലാ എണ്ണക്കമ്പനികൾ ഉപഭോക്താക്കളിലേക്ക് കൈമാറിയതോടെ, തിങ്കളാഴ്ച പെട്രോളിനും ഡീസലിനും ലിറ്ററിന് 2.61 രൂപ മുതൽ 2.71 രൂപ വരെ വർദ്ധിച്ചിരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഉണ്ടാകുന്ന നാലാമത്തെ ഇന്ധനവില വർദ്ധനവാണിത്.
ഇന്ധനക്കൊള്ളയിലൂടെ ജനങ്ങൾക്ക് നേരെയുള്ള പ്രതിദിന ആക്രമണം ഇനിയും അവസാനിച്ചിട്ടില്ല. പത്ത് ദിവസത്തിനിടെ നാലാമത്തെ വിലവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പെട്രോളിന് ആകെ 7.35 രൂപയും ഡീസലിന് 7.53 രൂപയും വർദ്ധിച്ചു. സാധാരണക്കാരന്റെ സമ്പാദ്യം കരിച്ചുകളയാൻ മോദി സർക്കാർ പെട്രോളൊഴിക്കുകയാണ്, ഖാർഗെ തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.
Story Summary
Congress President Mallikarjun Kharge heavily criticized the Modi government over the latest fuel price hike, accusing them of burning common people’s savings with continuous price increases. Petrol and diesel rates were hiked by Rs 2.61-2.71 per litre on Monday, marking the fourth increase in just ten days.

