അംബികാപൂർ: കത്തുന്ന വെയിലും ചുട്ടുപഴുത്ത റോഡും വകവെയ്ക്കാതെ, തൊണ്ണൂറ് വയസ്സുള്ള അമ്മായിയമ്മയെ തോളിലേറ്റി ഒരു മധ്യവയസ്ക കിലോമീറ്ററുകളോളം നടക്കുകയാണ്. സൂര്യാഘാതമേൽക്കാനുള്ള സാധ്യതപോലും തള്ളിക്കളഞ്ഞ് അവർ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നത് ആ വൃദ്ധയുടെ തുച്ഛമായ 500 രൂപ പ്രതിമാസ പെൻഷൻ കൈപ്പറ്റാൻ വേണ്ടിയാണ്! ഛത്തീസ്ഗഢിലെ സുർഗുജ ജില്ലയിൽ നിന്നുള്ള ഈ ഹൃദയഭേദകമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരമായി മാറിയിരിക്കുകയാണ്. നമ്മുടെ സാമൂഹിക സുരക്ഷാ സംവിധാനങ്ങളിലെ ദയനീയമായ പോരായ്മകളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ സംഭവം.(Chhattisgarh Woman Carries 90 Year Old Mother In Law On Shoulders For Pension)
കുനിയ മേഖലയിലെ ജംഗൽപാറ ഗ്രാമവാസിയായ സുഖ്‌മാനിയ (50) എന്ന സ്ത്രീയാണ് തന്റെ 90 വയസ്സുള്ള അമ്മായിയമ്മയെയും ചുമന്ന് മെയിൻപാറ്റ് ടൗണിലെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലേക്ക് നടന്നത്. വഴിപോക്കനായ ഒരാൾ മൊബൈലിൽ പകർത്തിയ ഇവരുടെ ദുരിതയാത്രയുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
मैनपाट के कुनिया जंगलपारा में 90 साल की सास को हर महीने 9 किलोमीटर पीठ पर ढोकर बैंक ले जाती बहू…
ये सिर्फ तस्वीर नहीं, “सुशासन” के दावों पर बड़ा सवाल है।
एक तरफ बहू का समर्पण, दूसरी तरफ व्यवस्था की संवेदनहीनता।@vishnudsai #mainpat #PensionStruggle #BankRules #व्यवस्था_पर_सवाल pic.twitter.com/VwRyc8xfif— Archna parganiha (@archana2098) May 23, 2026
കഴിഞ്ഞ നാല് മാസമായി വൃദ്ധയ്ക്ക് പെൻഷൻ തുക ലഭിച്ചിരുന്നില്ല. മുൻപ് ‘ബാങ്ക് മിത്ര’ വഴി പെൻഷൻ തുക വീട്ടിൽ എത്തിച്ചു നൽകിയിരുന്നു. എന്നാൽ കെ.വൈ.സി രേഖകൾ അപൂർണ്ണമാണെന്ന് കാട്ടി അധികൃതർ പെൻഷൻ തടഞ്ഞുവെക്കുകയായിരുന്നു. വൃദ്ധയ്ക്ക് ബാങ്കിൽ നേരിട്ടെത്താതെ രേഖകൾ പുതുക്കാൻ കഴിയില്ലെന്ന് വന്നതോടെയാണ് സുഖ്‌മാനിയ അമ്മായിയമ്മയെ തോളിൽ ചുമന്ന് ബാങ്കിലേക്ക് പുറപ്പെട്ടത്.
പെൻഷൻ മുടങ്ങിയ കാര്യം മെയിൻപാറ്റ് ജൻപദ് പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഖുശ്ബു ശാസ്ത്രി സ്ഥിരീകരിച്ചു. ജനുവരിയിലാണ് അവസാനമായി ഇവർക്ക് വീട്ടിൽ പെൻഷൻ നൽകിയത്. ബാങ്കിലെത്തി കെ.വൈ.സി നടപടികൾ പൂർത്തിയാക്കിയ ഉടൻ തന്നെ കുടിശ്ശികയായിരുന്ന 2,000 രൂപ ബാങ്ക് അധികൃതർ കൈമാറിയതായും അവർ അറിയിച്ചു. അടുത്ത മാസം മുതൽ പെൻഷൻ തുക വീട്ടുപടിക്കൽ നേരിട്ടെത്തിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. സംഭവം വിവാദമായതോടെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഉപമുഖ്യമന്ത്രി ടി.എസ്. സിംഗ് ദേവ് രംഗത്തെത്തി. വോട്ട് ചോദിക്കാൻ ജനങ്ങളുടെ വീട്ടുപടിക്കൽ എത്തുന്ന രാഷ്ട്രീയക്കാരും ഭരണാധികാരികളും, പാവപ്പെട്ട പ്രായമായവരുടെ പെൻഷൻ അവരുടെ വീടുകളിൽ കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കൂടി ബാധ്യസ്ഥരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Story Summary
A heartrending video from Chhattisgarh’s Surguja went viral, showing a woman in her late 50s carrying her 90-year-old mother-in-law on her shoulders to a bank under the scorching heat. They walked kilometres to complete KYC formalities to release a paltry monthly pension of Rs 500, which had been halted for four months.

