തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് കൂടുന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകും. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും ‘ഇന്ദിരാ ഗ്യാരന്റി’ പദ്ധതികളും മുൻനിർത്തിയാകും ഗവർണറുടെ നയപ്രഖ്യാപനം തയ്യാറാക്കിയിട്ടുള്ളത്. വെള്ളിയാഴ്ചയാണ് ഗവർണർ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തുക.(Kerala Cabinet Meeting, Cabinet to approve Governors policy address and discuss KSRTC free travel report)
മുഖ്യമന്ത്രിയുടെ ഡൽഹി യാത്രയും വരാനിരിക്കുന്ന പൊതുഅവധികളും കണക്കിലെടുത്താണ് സാധാരണ ദിവസങ്ങളിൽ നിന്ന് മാറി മന്ത്രിസഭാ യോഗം ഇന്ന് തന്നെ ചേരാൻ തീരുമാനിച്ചത്. നയപ്രഖ്യാപനത്തിന് പുറമെ, സ്ത്രീകൾക്കായുള്ള കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ചുള്ള മാനേജ്മെന്റ് റിപ്പോർട്ടും ഇന്നത്തെ യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും.
പദ്ധതി യാഥാർത്ഥ്യമായാൽ ടിക്കറ്റ് വരുമാനത്തിൽ മാത്രം മൂന്ന് മാസം കൊണ്ട് കെഎസ്ആർടിസിയ്ക്ക് 112 കോടി രൂപയുടെ ഭീമമായ നഷ്ടം ഉണ്ടാകുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ. ഇത് സംബന്ധിച്ച കൃത്യമായ കണക്കുകൾ അടങ്ങിയ റിപ്പോർട്ട് കെഎസ്ആർടിസി എംഡി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. ഈ സാമ്പത്തിക പ്രതിസന്ധി ഇന്ന് മന്ത്രിസഭയ്ക്ക് മുന്നിൽ അവതരിപ്പിക്കും. കെഎസ്ആർടിസിയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കിക്കൊണ്ട്, മന്ത്രിസഭയുടെ അന്തിമ അംഗീകാരത്തോടെ മാത്രമായിരിക്കും പദ്ധതി നടപ്പിലാക്കുക.
Story Summary
The State Cabinet meeting today will approve the draft of the Governor’s policy address, which is based on the UDF manifesto and ‘Indira Guarantee’. The cabinet will also discuss the KSRTC management report, which highlights a projected loss of ₹112 crore within three months if the free travel scheme for women is implemented.

