HomeKeralaഭരണം മാറിയിട്ടും പിണറായിയുടെ പൂട്ടിയിട്ട വീടിന് സായുധ കാവൽ: പൊലീസുകാർക്ക് അടിസ്ഥാന...

ഭരണം മാറിയിട്ടും പിണറായിയുടെ പൂട്ടിയിട്ട വീടിന് സായുധ കാവൽ: പൊലീസുകാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് ആക്ഷേപം | Pinarayi Vijayan Kannur house police security

കണ്ണൂർ: പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേൽക്കുകയും അദ്ദേഹം നിയമസഭയിലെ പ്രതിപക്ഷ നേതാവായി മാറുകയും ചെയ്തിട്ടും, കണ്ണൂരിലെ അദ്ദേഹത്തിന്റെ വീടിന് മുന്നിലെ പോലീസ് സുരക്ഷ മാറ്റമില്ലാതെ തുടരുന്നു. പിണറായി വിജയനും കുടുംബവും നിലവിൽ തിരുവനന്തപുരത്താണ് താമസമെന്നിരിക്കെ, പൂട്ടിയിട്ട വീടിന് കാവൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.(Pinarayi Vijayan Kannur house police security Continues Without Basic Amenities)

കഴിഞ്ഞ 10 വർഷമായി കനത്ത വെയിലിലും കടുംമഴയിലും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെയാണ് പോലീസ് ഉദ്യോഗസ്ഥർ ഇവിടെ ഡ്യൂട്ടി ചെയ്യുന്നത്. വീടിന് മുന്നിൽ റെസിഡന്റ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരാണ് ദുരവസ്ഥയിലുള്ളത്. ഒരു പോലീസ് ജീപ്പും ഏതാനും പൊലീസുകാരും വർഷങ്ങളായി ഇവിടെ മുഴുവൻ സമയ കാവലിലുണ്ട്.

വർഷങ്ങളായി വി.ഐ.പി കാവൽ നിൽക്കുന്ന ഈ പൊലീസുകാർക്ക് ശുചിമുറി സൗകര്യം പോലും ഇല്ലെന്നാണ് വിവരം. തൊട്ടടുത്തുള്ള സൂപ്പർ മാർക്കറ്റിലെ ശൗചാലയത്തെയാണ് ഇവർ ആശ്രയിക്കുന്നത്. മുഖ്യമന്ത്രി പദവി ഒഴിഞ്ഞ സാഹചര്യത്തിൽ വി.ഐ.പി സെക്യൂരിറ്റി പ്രോട്ടോക്കോൾ പ്രകാരം സുരക്ഷാ ക്രമീകരണങ്ങളിൽ പുനഃപരിശോധന നടത്തേണ്ടതുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയിൽ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് പിണറായി വിജയൻ ഇപ്പോൾ ഉള്ളത്.

Story Summary

Even after stepping down as Chief Minister, heavy police security continues at Pinarayi Vijayan’s locked house in Kannur. For the past 10 years, police personnel on resident duty have been suffering without basic amenities or toilet facilities, relying instead on a nearby supermarket.

WhatsApp Channel Banner

Latest updates

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരന് മുകളിലൂടെ ലോറി...

മുക്കം: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് അബദ്ധത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരൻ എതിർദിശയിൽ നിന്ന് വന്ന ലോറി കയറിയിറങ്ങി മരിച്ചു (Mukkam road accident kozhikode). മാതൃഭൂമി കോഴിക്കോട് ഡിജിറ്റൽ...

ഇ.വി.എം ഹാക്കിങ് തടയാമെന്ന് പറഞ്ഞ് തട്ടിപ്പ്: ബി.എം. ജമാലിനെതിരെ...

കാസർകോട്: ഇ.വി.എം (EVM) ഹാക്കിങ് തടയാൻ പ്രത്യേക സാങ്കേതികവിദ്യയുണ്ടെന്ന് വിശ്വസിപ്പിച്ച് കോൺഗ്രസ് നേതാവും വഖഫ് ബോർഡ് മുൻ സി.ഇ.ഒയുമായ ബി.എം. ജമാൽ (BM Jamal evm hacking fraud) പണം തട്ടിയെന്ന വാർത്തകളിൽ...

അസമിൽ പ്രളയം രൂക്ഷം; ഏഴുപേരെ കാണാതായി, 7 ലക്ഷത്തോളം...

ഗുവാഹത്തി: അസമിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിലും പ്രളയത്തിലും ഏഴുപേരെ കാണാതായി (Assam flood news). സംസ്ഥാനത്തെ ശിവസാഗർ, ചരൈദേവ് ജില്ലകളിലെ 25 ശതമാനത്തോളം പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിൽ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. സംസ്ഥാനത്തൊട്ടാകെ...

കോഴിക്കോട് ആറുവയസ്സുകാരി പനി ബാധിച്ച് മരിച്ചു | Kozhikode...

കോഴിക്കോട്: പനി ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു (Kozhikode medical college fever death). കോഴിക്കോട് നടുവണ്ണൂര്‍ കാവുന്തറ സ്വദേശികളായ പാലയാട്ട് ഷാജുവിന്റെയും റീനയുടെയും ഇളയ മകൾ ഇതൾ...

ക്യാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര നിർത്തലാക്കിയിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന്...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി (KSRTC free travel scheme cancer patients) നിർത്തലാക്കിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ തീർത്തും...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....