ഫ്ലോറിഡ: യാത്രക്കാർ കാറിനുള്ളിൽ മാലിന്യങ്ങൾ വരുത്തിയെന്ന് വരുത്തിത്തീർക്കാൻ കൃത്രിമബുദ്ധി ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രങ്ങൾ സമർപ്പിച്ച് അധിക തുക തട്ടാൻ ശ്രമിച്ച ലിഫ്റ്റ് ടാക്സി ഡ്രൈവർ കുടുങ്ങി (Florida Lyft Driver Fraud). അമേരിക്കയിലെ ഫ്ലോറിഡയിലാണ് ബോക്ക രേട്ടൻ സ്വദേശിയായ ബെർട്ട് ഗോർ എന്ന വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അപ്രതീക്ഷിതമായി 75 ഡോളർ ഫ്രോഡ് അലർട്ട് വന്നതോടെ തട്ടിപ്പ് പുറത്തായത്. തന്റെ കൗമാരക്കാരായ പെൺമക്കൾ ബീച്ചിൽ നിന്ന് മടങ്ങാൻ ഉപയോഗിച്ച ടാക്സിയിൽ പാനീയങ്ങളും ഭക്ഷണസാധനങ്ങളും ഒഴിച്ച് അഴുക്കാക്കിയെന്നായിരുന്നു ഡ്രൈവർ കമ്പനിക്ക് നൽകിയ പരാതി.
എന്നാൽ തന്റെ മക്കളുടെ പക്കൽ ഭക്ഷണസാധനങ്ങൾ ഇല്ലായിരുന്നുവെന്ന് ഉറപ്പായതോടെ ബെർട്ട് ഗോർ ചിത്രങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഗോറിന്റെ മകളാണ് ചിത്രത്തിന്റെ താഴെ വലതുവശത്തായി ‘Gemini’ എഐ ലോഗോ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് ചിത്രങ്ങൾ കൃത്രിമമായി നിർമ്മിച്ചതാണെന്ന് കാണിച്ച് ഇവർ കമ്പനിയെ സമീപിച്ചു. ഡ്രൈവർ സമർപ്പിച്ച ചിത്രങ്ങൾ എഐ ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്ന് ലിഫ്റ്റ് അധികൃതരും സമ്മതിക്കുകയും, യാത്രക്കാരന് പണം തിരികെ നൽകി ഡ്രൈവറെ തങ്ങളുടെ ആപ്പിൽ നിന്ന് സ്ഥിരമായി പുറത്താക്കുകയും ചെയ്തു. ശ്രദ്ധിച്ചില്ലെങ്കിൽ ഇത്തരം ഡിജിറ്റൽ തട്ടിപ്പുകളിൽ ആളുകൾ എളുപ്പം വീണുപോകുമെന്നും ജാഗ്രത പാലിക്കണമെന്നും ഗോർ ഓർമ്മിപ്പിച്ചു.
Summary: A Lyft driver in Florida was banned from the ride-sharing platform after being caught using AI-generated photos to falsely claim cleaning fees from a rider. The scam was exposed when a passenger, Bert Gor, disputed a $75 damage charge for a mess his teenage daughters allegedly left behind. Upon inspecting the evidence photos provided by the driver, Gor’s daughter noticed the “Gemini” AI logo on the bottom right corner of the images. Lyft acknowledged the fraud, issued a full refund, and permanently deactivated the dishonest driver.

