HomeKeralaതിരഞ്ഞെടുപ്പ് തോൽവി: CPMൽ കലാപം; പിണറായിക്കും ഗോവിന്ദനുമെതിരെ ജില്ലാ കമ്മിറ്റികളിൽ അതിരൂക്ഷമായ...

തിരഞ്ഞെടുപ്പ് തോൽവി: CPMൽ കലാപം; പിണറായിക്കും ഗോവിന്ദനുമെതിരെ ജില്ലാ കമ്മിറ്റികളിൽ അതിരൂക്ഷമായ കടന്നാക്രമണം | CPM Internal Rebellion

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിതമായ കനത്ത പരാജയത്തിന് പിന്നാലെ സി.പി.എം സംസ്ഥാന നേതൃത്വത്തിനെതിരെ വിവിധ ജില്ലാ കമ്മിറ്റികളിൽ കനത്ത അമർഷവും രൂക്ഷവിമർശനവും പുകയുന്നു. ഭരണവിരുദ്ധ തരംഗമല്ല, മറിച്ച് പിണറായി വിജയന്റെയും എം. വി. ഗോവിന്ദന്റെയും വിരുദ്ധ തരംഗമാണ് സംസ്ഥാനത്തുണ്ടായതെന്നാണ് താഴെത്തട്ടിലുള്ള കമ്മിറ്റികളുടെ വിലയിരുത്തൽ.(CPM Internal Rebellion District Committees Slams Pinarayi Vijayan and MV Govindan Over Poll Defeat)

തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലാ കമ്മിറ്റി യോഗങ്ങളിൽ സംസ്ഥാന നേതൃത്വത്തിന്റെ നയങ്ങൾക്കെതിരെ അംഗങ്ങൾ പരസ്യമായി രംഗത്തുവന്നു. ഏറ്റവും നിശിതമായ രാഷ്ട്രീയ കടന്നാക്രമണം ഉണ്ടായത് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലാണ്. തിരഞ്ഞെടുപ്പിൽ പാർട്ടി തകർന്നടിയാൻ പ്രധാന കാരണം കണ്ണൂർ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും അവിടുത്തെ നേതാക്കളുടെ ധാർഷ്ട്യവുമാണെന്ന് യോഗത്തിൽ വിമർശനമുയർന്നു. കണ്ണൂർ ജില്ലാ കമ്മിറ്റി അടിയന്തരമായി പിരിച്ചുവിടണമെന്ന അസാധാരണമായ ആവശ്യം പോലും തിരുവനന്തപുരത്ത് ചില അംഗങ്ങൾ മുന്നോട്ടുവെച്ചു.

എം. വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി സ്ഥാനം അടിയന്തരമായി ഒഴിയണമെന്നും ആവശ്യമുണ്ടായി എന്നാണ് വിവരം. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കെതിരെയും യോഗത്തിൽ കടുത്ത ഭാഷയിൽ വിമർശനമുണ്ടായി. അദ്ദേഹത്തിന്റെ ജനങ്ങളിൽ നിന്നുള്ള അകൽച്ചയും പദപ്രയോഗങ്ങളിലെ ധാർഷ്ട്യവുമാണ് ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റിയതെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.

ഇടുക്കി ജില്ലാ കമ്മിറ്റി യോഗത്തിലും സംസ്ഥാന നേതൃത്വത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ കടുത്ത പ്രതിഷേധമാണുണ്ടായത്. മുതിർന്ന നേതാവായ എം. എം. മണിയെ ഉടുമ്പൻചോലയിൽ ഇത്തവണ സ്ഥാനാർത്ഥിയാക്കാതിരുന്നത് വലിയ തിരിച്ചടിയായെന്ന് ഇടുക്കിയിൽ വിലയിരുത്തപ്പെട്ടു. മറ്റ് പല പ്രമുഖ നേതാക്കൾക്കും രണ്ട് ടേം വ്യവസ്ഥയിൽ സംസ്ഥാന നേതൃത്വം ഇളവ് നൽകിയപ്പോൾ എം. എം. മണിയെ മാത്രം തഴഞ്ഞത് അണികൾക്കും വോട്ടർമാർക്കും ഇടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കി.

Story Summary

Following the assembly election defeat, intense internal criticism has erupted within CPM district committees against former CM Pinarayi Vijayan and Party Secretary M V Govindan. The Thiruvananthapuram district committee demanded Govindan’s resignation and slammed Pinarayi’s style, while the Idukki committee blamed the state leadership for denying a seat to M M Mani in Udumbanchola, which led to significant setbacks.

WhatsApp Channel Banner

Latest updates

‘എന്ത് തെറ്റാണ് ഈ വിദ്യാർഥികൾ ചെയ്തത് ? വിയോജിപ്പ്...

കൊച്ചി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനത പാർട്ടി (CJP) ഡൽഹിയിൽ നടത്തുന്ന വിദ്യാർത്ഥി സമരത്തിന് നേരെ ഉണ്ടായ പോലീസ് നടപടിയെയും അടിച്ചമർത്തലുകളെയും രൂക്ഷമായി വിമർശിച്ച് നടൻ ടൊവിനോ തോമസ് രംഗത്തെത്തി. സമാധാനപരമായി...

മറ്റൊരു ഡെഡ്പൂൾ ചിത്രം കൂടി വരുന്നു; സൂചന നൽകി...

പ്രശസ്ത ഹോളിവുഡ് താരം റയാൻ റെയ്നോൾഡ്സിന്റെ ജനപ്രിയ കഥാപാത്രമായ ഡെഡ്പൂളിന്റെ മറ്റൊരു ചിത്രം കൂടി നിർമ്മാണത്തിലാണെന്ന് താരം സ്ഥിരീകരിച്ചു (Ryan Reynolds Confirms Another Deadpool Movie). ഫാനറ്റിക്സ് ഫെസ്റ്റിൽ പങ്കെടുക്കവെയാണ് അടുത്ത...

ചെന്നൈയിലെ ബയോ-സിഎൻജി പ്ലാന്റിൽ മിന്നൽ പരിശോധന നടത്തി മുഖ്യമന്ത്രി...

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ചെന്നൈയിലെ ചെറ്റ്പേട്ടിലുള്ള ബയോ-സിഎൻജി പ്ലാന്റിൽ മിന്നൽ പരിശോധന നടത്തി (CM Vijay Inspects Bio-CNG Plant). പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ദിവസേന 100 ടൺ പച്ചക്കറി-ഭക്ഷണ...

സോനം വാങ്ചുക്കിന്റെ ആശങ്കകൾ അവഗണിക്കാനാവില്ല; മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിരാഹാര സമരം നടത്തിവന്ന ലഡാക്കി ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശം നൽകി (Sonam...

‘AI ക്യാമറ പരിശോധനയും പിഴ ഈടാക്കലും തുടരും, ഭക്ഷണം...

തിരുവനന്തപുരം: സംസ്ഥാനത്ത് എ.ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തടസ്സമില്ലാതെ തുടരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. ചില ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അവ മാറ്റിസ്ഥാപിക്കുന്ന...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...