HomeNationalഇന്ധനക്ഷാമമെന്ന വ്യാജവാർത്ത: പാൽഗറിലെ പെട്രോൾ പമ്പുകളിൽ ജനങ്ങളുടെ നെട്ടോട്ടം; മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ...

ഇന്ധനക്ഷാമമെന്ന വ്യാജവാർത്ത: പാൽഗറിലെ പെട്രോൾ പമ്പുകളിൽ ജനങ്ങളുടെ നെട്ടോട്ടം; മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ കിലോമീറ്ററുകളോളം നീണ്ട ക്യൂ | Palghar fuel shortage rumors

മുംബൈ: മഹാരാഷ്ട്രയിലെ പാൽഗർ ജില്ലയിൽ ഇന്ധനക്ഷാമം നേരിടാൻ പോകുന്നുവെന്ന രീതിയിൽ പ്രചരിച്ച വ്യാജവാർത്തകളെ തുടർന്ന് പെട്രോൾ പമ്പുകളിൽ ഇന്ധനം വാങ്ങിക്കൂട്ടാൻ ജനങ്ങളുടെ വൻ തിരക്ക് (Panic Buying). ഇതേത്തുടർന്ന് മുംബൈ-അഹമ്മദാബാദ് ദേശീയപാതയിലെ പെട്രോൾ പമ്പുകൾക്ക് മുന്നിൽ കിലോമീറ്ററുകളോളമാണ് വാഹനങ്ങളുടെ നീണ്ട ക്യൂ രൂപപ്പെട്ടത് (Palghar fuel shortage rumors).

ഇന്ധന വിതരണം തടസ്സപ്പെടാൻ പോകുന്നുവെന്ന രീതിയിലുള്ള ചില തെറ്റായ റിപ്പോർട്ടുകളും സോഷ്യൽ മീഡിയ സന്ദേശങ്ങളുമാണ് ജനങ്ങൾക്കിടയിൽ പെട്ടെന്ന് പരിഭ്രാന്തി പടർത്തിയത്. വരും ദിവസങ്ങളിൽ പെട്രോളും ഡീസലും കിട്ടാതെ വരുമെന്ന് ഭയന്ന് ബൈക്കുകളും കാറുകളുമായി ആളുകൾ കൂട്ടത്തോടെ പമ്പുകളിലേക്ക് ഇരച്ചെത്തുകയായിരുന്നു.

ദേശീയപാതയോരത്തുള്ള ചരോട്ടിയിലെ ഏഷ്യൻ പെട്രോൾ പമ്പ് ഉൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ധനം നിറയ്ക്കാനായി വാഹനയാത്രക്കാർക്ക് ഒരു മണിക്കൂറിലധികം വരി നിൽക്കേണ്ടി വന്നു. പെട്ടെന്നുണ്ടായ ഈ വൻ തിരക്ക് കാരണം ദേശീയപാതയിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. തിരക്ക് വർദ്ധിച്ചതോടെ പല പമ്പുകളിലും താൽക്കാലികമായി ഇന്ധനം തീരുകയും ഇത് ജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കുകയും ചെയ്തു.

അതേസമയം, സംസ്ഥാനത്തോ ജില്ലയിലോ യാതൊരുവിധ ഇന്ധനക്ഷാമവും നിലവിലില്ലെന്ന് പെട്രോൾ-ഡീസൽ അസോസിയേഷനും പ്രാദേശിക ഭരണകൂടവും വ്യക്തമാക്കി.

“ജില്ലയിൽ പെട്രോൾ, ഡീസൽ വിതരണം പൂർണ്ണമായും സുഗമമാണ്. ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണ്. നിലവിലെ തിരക്ക് കേവലം വ്യാജവാർത്തകൾ മൂലം ജനങ്ങൾ പരിഭ്രാന്തരായി ഒന്നിച്ച് വാങ്ങിക്കൂട്ടുന്നത് കൊണ്ട് മാത്രമാണ്,” – അധികൃതർ അറിയിച്ചു.

ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യത്തിന് മാത്രം ഇന്ധനം വാങ്ങിയാൽ മതിയെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത്തരം ഇന്ധനക്ഷാമം സംബന്ധിച്ച് വ്യാജവാർത്തകളും ഊഹാപോഹങ്ങളും (Rumours) പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപ്രകാരം കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Story Summary : Rumors of a fuel shortage sparked panic buying in Maharashtra’s Palghar district, leading to long queues of vehicles outside petrol pumps along the Mumbai-Ahmedabad National Highway. The district administration and Petrol-Diesel Association have debunked the rumors, clarifying that fuel supplies are smooth and uninterrupted, and warned of legal action against misinformation.

WhatsApp Channel Banner

Latest updates

ഉറങ്ങിക്കിടന്ന 5 മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചുകീറി തെരുവ്...

മലപ്പുറം: ഒതുക്കുങ്ങലിൽ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തെരുവ് നായ ക്രൂരമായി കടിച്ചു കീറി. ഒതുക്കുങ്ങൽ തൊടുവത്തുപറമ്പിൽ ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം ഉണ്ടായത്.(Stray Dog attack, Malappuram...

‘DYFI പൊതിച്ചോറ് കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് അവർ കൊടുക്കുക...

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണ വിലക്കുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യ മന്ത്രി കെ. മുരളീധരനെതിരെ കടുത്ത ഭാഷയിൽ പ്രതികരണവുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഡിവൈഎഫ്ഐ പൊതിച്ചോറ് കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ,...

‘VD സതീശൻ ഏതെങ്കിലും സമുദായത്തെ ആക്ഷേപിക്കുന്നത് കണ്ടിട്ടില്ല’: G...

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ എൻ.എസ്.എസിനെ അപമാനിച്ചെന്ന ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാദങ്ങളെ പൂർണ്ണമായി തള്ളി മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ. മുഖ്യമന്ത്രി വി.ഡി. സതീശൻ എൻ.എസ്.എസിനെയോ മറ്റേതെങ്കിലും സമുദായത്തെയോ...

‘പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടു ചെയ്തിരുന്നെങ്കിൽ ബഹുമാനപ്പെട്ട...

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സന്നദ്ധ-യുവജന സംഘടനകൾ നടത്തിവരുന്ന സൗജന്യ ഭക്ഷണപ്പൊതി വിതരണം തടയുന്ന പുതിയ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രൻ. ആശുപത്രികളിൽ പൊതിച്ചോറ് നൽകുന്നത് തടസ്സപ്പെടുത്തുന്ന...

‘CPM പോലെയല്ല കോൺഗ്രസ്, പറയുമ്പോൾ പരിധിയും പരിമിതിയും ഉണ്ട്,...

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യുവും തമ്മിലുള്ള രാഷ്ട്രീയ വിയോജിപ്പുകളിലും തുടർന്നുള്ള പരസ്യ ചേരിപ്പോരിലും പ്രതികരണവുമായി മന്ത്രി എ.പി. അനിൽകുമാർ. കാര്യങ്ങൾ പറയുന്നതിൽ എല്ലാവർക്കും ഒരു പരിധിയും പരിമിതിയും ഉണ്ടെന്നും, നേതാക്കൾ സംസാരിക്കുമ്പോൾ...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...