കൊച്ചി / ചാലക്കുടി: സംസ്ഥാനത്ത് രണ്ടിടങ്ങളിലുണ്ടായ ദാരുണമായ ജലാപകടങ്ങളിൽ പതിമൂന്നുകാരനായ വിദ്യാർത്ഥിയും തമിഴ്‌നാട് സ്വദേശിയായ യുവാവും മുങ്ങിമരിച്ചു (Kerala Drowning Incidents Today0. കൊച്ചി നെട്ടൂരിലും അതിരപ്പിള്ളി വിരിപ്പാറയിലുമാണ് ഈ സങ്കടകരമായ സംഭവങ്ങൾ നടന്നത്.
നെട്ടൂർ സ്വദേശിയായ ആഷർ (13) എന്ന വിദ്യാർത്ഥിയാണ് നെട്ടൂരിൽ കായലിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കുട്ടി കായലിൽ ഒഴുക്കിൽപ്പെടുന്നത്. തുടർന്ന് അഗ്നിശമനസേനയും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ആഷറിന്റെ മൃതദേഹം കണ്ടെത്താനായത്.
അതിരപ്പിള്ളി വിരിപ്പാറ പുഴയിൽ വീണ് കാണാതായ തമിഴ്‌നാട് സ്വദേശിയായ പ്രവീണിന്റെ മൃതദേഹവും ഇന്ന് കണ്ടെത്തി. തമിഴ്‌നാട്ടിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു പ്രവീൺ. പുഴയ്ക്കരികിൽ നിന്ന് മൊബൈലിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽവഴുതി കയത്തിലേക്ക് വീഴുകയായിരുന്നു. മൃതദേഹം പിന്നീട് ഇൻക്വസ്റ്റ് നടപടികൾക്കായി ചാലക്കുടി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
News Summary: In two separate drowning incidents in Kerala, a 13-year-old student and a youth from Tamil Nadu lost their lives. In Nettoor, Kochi, a young boy named Asher (13) swept away by strong currents while bathing in the backwaters. Following an intense search operation since Friday afternoon, his body was recovered. Meanwhile, in Athirappilly, a youth named Praveen from Tamil Nadu drowned after accidentally slipping into the deep waters of the Virippara river. The incident occurred while he was shooting a video along with his tour group. His body has been moved to the Chalakudy Government Hospital.

