Description
Digital Voice of Kerala
Friday, May 15, 2026

Digital Voice of Kerala
HomeKeralaബിജെപി കോർ കമ്മിറ്റിയിൽ പി.സി. ജോർജിനും ശോഭാ സുരേന്ദ്രനുമെതിരെ രൂക്ഷവിമർശനം; വി....

ബിജെപി കോർ കമ്മിറ്റിയിൽ പി.സി. ജോർജിനും ശോഭാ സുരേന്ദ്രനുമെതിരെ രൂക്ഷവിമർശനം; വി. മുരളീധരന്റേത് മികച്ച മാതൃകയെന്ന് രാജീവ് ചന്ദ്രശേഖർ | BJP Kerala Core Committee Review

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ നേതാക്കൾക്കെതിരെ രൂക്ഷവിമർശനം (BJP Kerala Core Committee Review). ക്രൈസ്തവ സഭയ്ക്കെതിരായ പരാമർശങ്ങളുടെ പേരിൽ പി.സി. ജോർജ്, ഷോൺ ജോർജ് എന്നിവർക്കെതിരെയും, മണ്ഡലത്തിൽ സജീവമാകാത്തതിന്റെ പേരിൽ ശോഭാ സുരേന്ദ്രൻ, കെ. സുരേന്ദ്രൻ എന്നിവർക്കെതിരെയുമാണ് യോഗത്തിൽ വിമർശനം ഉയർന്നത്.

പി.സി. ജോർജും മകൻ ഷോൺ ജോർജും ക്രൈസ്തവ സഭയ്ക്കെതിരെ നടത്തിയ പ്രതികരണങ്ങൾ തിരഞ്ഞെടുപ്പ് സമയത്ത് തിരിച്ചടിയായെന്നും അത് പൂർണ്ണമായും അനവസരത്തിലുള്ളതായിരുന്നു എന്നും നേതാക്കൾ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡല ശ്രദ്ധിച്ചാൽ പോരെന്നും കൃത്യമായി മണ്ഡലത്തിൽ നിന്നവർ വിജയിച്ചതായും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വി. മുരളീധരൻ വിജയിച്ച കഴക്കൂട്ടവും ബി.ബി. ഗോപകുമാർ വിജയിച്ച ചാത്തന്നൂരും ഇതിന് മികച്ച ഉദാഹരണങ്ങളാണ്. വി. മുരളീധരന്റെ ജയം പാർട്ടിക്ക് മികച്ച മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡലങ്ങൾ മാറിമാറി മത്സരിക്കുന്നത് പാർട്ടിയുടെ വിജയസാധ്യതകളെ ബാധിക്കുന്നുണ്ട്. തൃശ്ശൂർ, പാലക്കാട്, ആറന്മുള എന്നീ മണ്ഡലങ്ങളിലെ തോൽവിയെക്കുറിച്ച് യോഗത്തിൽ കടുത്ത വിമർശനം ഉയർന്നു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എസ്‌. സുരേഷിന്റെ പ്രവർത്തനങ്ങൾക്കെതിരെയും യോഗത്തിൽ അതൃപ്തിയുണ്ടായി.

ചില മണ്ഡലങ്ങളിലെ പരാജയങ്ങൾക്കിടയിലും കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ പാർട്ടിയുടെ മൊത്തത്തിലുള്ള വോട്ട് വിഹിതത്തിൽ വലിയ വർദ്ധനവുണ്ടായതായി കോർ കമ്മിറ്റി വിലയിരുത്തി.

News Summary: The BJP Kerala Core Committee meeting held to review the assembly election results witnessed intense criticism against several top leaders. PC George and his son Shaun George faced flak for making poorly timed remarks against the Christian Church. State President Rajeev Chandrasekhar criticized leaders like Sobha Surendran and K. Surendran, emphasizing that focus on constituencies should be a long-term effort rather than just an election-time activity. He cited V. Muraleedharan’s victory in Kazhakkoottam and BB Gopakumar’s win in Chathannoor as fine examples of consistent groundwork, hailing Muraleedharan’s triumph as a model for the party. While failures in Thrissur, Palakkad, and Aranmula were heavily debated and Organizational General Secretary S. Suresh faced heat, the committee positively noted a substantial increase in the party’s overall vote share compared to previous elections.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.