കോട്ടയം: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വത്തിന് കാരണം ഘടകകക്ഷികളുടെ അനാവശ്യ ഇടപെടലാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ (G. Sukumaran Nair NSS). മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും അതിൽ മുസ്ലിം ലീഗ് അടക്കമുള്ള കക്ഷികൾ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പെരുന്നയിൽ പറഞ്ഞു.
മുഖ്യമന്ത്രിയെ തീരുമാനിക്കാത്തത് മൂലം സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നും യു.ഡി.എഫ് നേടിയ 102 സീറ്റിന്റെ തിളക്കം ഈ തർക്കങ്ങളിലൂടെ ഇല്ലാതായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹൈക്കമാൻഡ് തീരുമാനം വഴിമുട്ടിയത് ഘടകകക്ഷികളുടെ സമ്മർദ്ദം മൂലമാണ്. ഇന്ന് വീണ്ടും ഒരു തിരഞ്ഞെടുപ്പ് നടന്നാൽ യു.ഡി.എഫിന് 30 സീറ്റുകൾ നഷ്ടപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വിദ്യാഭ്യാസ വകുപ്പ് ജനകീയമാക്കണമെന്നുണ്ടെങ്കിൽ അത് കോൺഗ്രസ് തന്നെ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ‘തക്കോൽ സ്ഥാന’ വിവാദത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അന്ന് മറ്റൊരു വിഭാഗം അഞ്ചാം മന്ത്രിസ്ഥാനത്തിനായി കടുംപിടുത്തം പിടിച്ചപ്പോഴാണ് എൻ.എസ്.എസിന് ഇടപെടേണ്ടി വന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
ഘടകകക്ഷികൾക്ക് വഴങ്ങാതെ കോൺഗ്രസ് സ്വതന്ത്രമായ തീരുമാനമെടുക്കണമെന്നും ആര് വന്നാലും അത് അംഗീകരിക്കാൻ മറ്റു കക്ഷികൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
News Summary: NSS General Secretary G. Sukumaran Nair has lashed out at UDF allies, particularly the Muslim League, for the ongoing delay in announcing Kerala’s Chief Minister. He stated that selecting the CM is an internal matter of the Congress and that pressure from allies has led to administrative paralysis in the state. Nair warned that the prestige of the UDF’s 102-seat victory is fading and claimed that the front would lose 30 seats if an election were held today. He also suggested that the Congress should take over the Education Department to ensure it remains people-centric.

