HomeKerala'ധൈര്യമായി എല്ലാവരും കാൺകെ പോയി ക്ഷേത്രത്തിൽ ദർശനം നടത്തൂ': പരിഹസിച്ച് B...

‘ധൈര്യമായി എല്ലാവരും കാൺകെ പോയി ക്ഷേത്രത്തിൽ ദർശനം നടത്തൂ’: പരിഹസിച്ച് B ഗോപാലകൃഷ്ണൻ | P Jayarajan temple visit

കണ്ണൂർ: സിപിഎം നേതാവ് പി. ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയതിനെതിരെ ബിജെപി സംസ്ഥാന നേതാവ് ബി. ഗോപാലകൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്ത്. കമ്മ്യൂണിസ്റ്റുകാർക്ക് ക്ഷേത്രദർശനം നിഷിദ്ധമാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും, എന്നാൽ എന്തിനാണ് ഇത്ര ഒളിച്ചും പാത്തും ക്ഷേത്രത്തിൽ പോകുന്നതെന്നുമാണ് അദ്ദേഹം ചോദിക്കുന്നത്.(P Jayarajan temple visit, BJP Leader B Gopalakrishnan Slams P Jayarajan Over Temple Visit Controversy)

അവിചാരിതമായാണ് ക്ഷേത്രത്തിൽ പോയതെന്ന് ജയരാജൻ അവകാശപ്പെടുമ്പോഴും, ദേവസ്വത്തെയും ക്ഷേത്ര ജീവനക്കാരെയും മുൻകൂട്ടി സജ്ജമാക്കിയത് എന്തിനാണെന്ന് ഗോപാലകൃഷ്ണൻ ചോദിക്കുന്നു. ക്ഷേത്രം വലംവെച്ച് ആരും അറിയാതെ വഴിപാട് കഴിപ്പിച്ചതിനെയും അദ്ദേഹം ചോദ്യം ചെയ്യുന്നു.

പുറത്ത് ഒരു കാര്യവും അകത്ത് മറ്റൊന്നുമാണ് കമ്മ്യൂണിസ്റ്റുകാർ ചെയ്യുന്നതെന്നും, ഹിന്ദു ദൈവങ്ങളെ ‘മിത്ത്’ എന്ന് ആക്ഷേപിച്ചവരാണ് ഇപ്പോൾ ക്ഷേത്രസന്ദർശനം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സന്ദർശനം വിവാദമായതോടെ പി. ജയരാജൻ മറുപടിയുമായി രംഗത്തെത്തിയിരുന്നു.

Story Summary

The recent visit of CPM leader P. Jayarajan to the Kodungallur Sree Kurumba Bhagavathy Temple has sparked a political controversy, with BJP leader B. Gopalakrishnan accusing CPM leaders of hypocrisy. While Jayarajan maintains that visiting temples is not prohibited for communists and that his visit was purely academic, the BJP has seized the opportunity to question the party’s past anti-Hindu rhetoric and the ‘secretive’ nature of their leaders’ temple visits.

Clickable Info Box