മുംബൈ: തന്റെ ഉയരക്കൂടുതൽ കാരണം സിനിമാ ജീവിതത്തിൽ മികച്ച പല അവസരങ്ങളും നഷ്ടമായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി പൂജ ബത്ര (Pooja Batra Interview). ഹാർപേഴ്‌സ് ബസാർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. മോഡലിംഗിൽ നിന്ന് സിനിമയിലെത്തിയ സമയത്ത്, ഉയരം കൂടുതലായതിനാൽ അവസരങ്ങൾ കുറയുമെന്ന് മുൻ നടി സംഗീത ബിജ്‌ലാനി തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി പൂജ ഓർക്കുന്നു.
മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും നായകന്മാരേക്കാൾ ഉയരം കൂടുന്നത് പലരെയും അലോസരപ്പെടുത്തിയിരുന്നു. നായകനേക്കാൾ ഉയരം കുറവാണെന്ന് തോന്നിപ്പിക്കാൻ ഷൂട്ടിംഗിനിടെ കാലുകൾ വളച്ചു നിൽക്കേണ്ടി വന്നിട്ടുണ്ടെന്നും താരം പറഞ്ഞു.എന്നാൽ നടൻ സൽമാൻ ഖാന് മാത്രം തന്റെ ഉയരം ഒരു പ്രശ്നമായിരുന്നില്ലെന്ന് പൂജ വെളിപ്പെടുത്തി. “നീ ധൈര്യമായി ഹീൽസ് ധരിച്ചോളൂ” എന്ന് സൽമാൻ പറഞ്ഞിരുന്നതായും തന്റെ ഉയരത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന് വലിയ ആത്മവിശ്വാസമുണ്ടായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.
തങ്ങളെപ്പോലെയുള്ളവർ നേരിട്ട ഈ പ്രതിസന്ധികളാണ് പിന്നീട് വന്ന സുസ്മിത സെൻ, ദീപിക പദുകോൺ തുടങ്ങിയ ഉയരമുള്ള നടിമാർക്ക് സിനിമയിൽ പാതയൊരുക്കിയതെന്നും പൂജ വിശ്വസിക്കുന്നു.
മലയാളത്തിൽ ‘ചന്ദ്രലേഖ’, ‘മേഘം’, ‘ദൈവത്തിന്റെ മകൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പൂജ ബത്ര ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
News Summary: Actress Pooja Batra, known to Malayalis through films like ‘Chandralekha’, recently opened up about how her height caused her to lose several film opportunities. In an interview with Harper’s Bazaar India, she revealed that many leading men felt uncomfortable acting alongside a taller heroine. She recalled being told by Sangeeta Bijlani that her height would be a hindrance. However, she praised Salman Khan for being confident and encouraging her to wear heels. Pooja believes that she and her contemporaries paved the way for successful tall actresses like Deepika Padukone and Sushmita Sen.

