ന്യൂഡൽഹി: ഇന്ധനക്ഷാമം മൂലം ജൂലൈ വരെ അന്താരാഷ്ട്ര വിമാന സർവീസുകൾ പൂർണ്ണമായി റദ്ദാക്കിയെന്ന റിപ്പോർട്ടുകൾ തള്ളി എയർ ഇന്ത്യ. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ തീർത്തും അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് എയർ ഇന്ത്യ ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. എന്നാൽ, ഉയർന്ന പ്രവർത്തനച്ചെലവും ഇന്ധനവിലയിലെ വൻ വർധനവും കാരണം ചില റൂട്ടുകളിലെ സർവീസുകൾ താൽക്കാലികമായി വെട്ടിക്കുറച്ചിട്ടുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു.(Air India Clarifies on Flight Cancellations Amid Rising Fuel Costs)
#FakeNews Alert: Malicious and fabricated claims circulating on certain platforms alleging that Air India has cancelled all international flights are completely false and baseless.
For accurate information, please rely only on official Air India channels. pic.twitter.com/GqjjPfWeeI
— Air India Newsroom (@AirIndia_News) May 12, 2026
ജൂൺ മുതൽ മൂന്ന് മാസത്തേക്കാണ് അന്താരാഷ്ട്ര സർവീസുകളിൽ എയർ ഇന്ത്യ ഭാഗികമായ കുറവുകൾ വരുത്തിയിരിക്കുന്നത്. ഡൽഹിയിൽ നിന്ന് ചിക്കാഗോ, നെവാർക്ക്, സിംഗപ്പൂർ, ഷാങ്ഹായ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. ഉയർന്ന ഇന്ധനച്ചെലവും വിമാനങ്ങൾ പറന്നെത്തുന്ന സമയത്തിലുണ്ടായ വർധനവും റൂട്ടുകളുടെ ലാഭക്ഷമതയെ ബാധിച്ചതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത്.
പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതോടെ പടിഞ്ഞാറൻ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് ദൈർഘ്യമേറിയ റൂട്ടുകൾ സ്വീകരിക്കേണ്ടി വന്നു. ഇത് ഇന്ധന ഉപഭോഗവും ജീവനക്കാരുടെ ചെലവും കുത്തനെ കൂട്ടി. യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമുള്ള പല വിമാനങ്ങൾക്കും വിയന്നയിലോ സ്റ്റോക്ക്ഹോമിലോ സാങ്കേതികമായി നിർത്തേണ്ടി വരുന്നു. ഇത് പ്രവർത്തനച്ചെലവ് വർധിപ്പിക്കുന്നു.
ഫെബ്രുവരി അവസാനം 99.40 ഡോളർ ആയിരുന്ന ജെറ്റ് ഇന്ധനവില മേയ് 8-ന് അവസാനിച്ച ആഴ്ചയിൽ 162.89 ഡോളറിലേക്കാണ് ഉയർന്നത്. ഒരു വിമാനക്കമ്പനിയുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളം വരുന്നത് ഇന്ധനച്ചെലവാണ് എന്നതാണ് ദീർഘദൂര സർവീസുകളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. ഇന്ധനവില വർധനവും വ്യോമാതിർത്തിയിലെ നിയന്ത്രണങ്ങളും കാരണം ലാഭകരമല്ലാത്ത റൂട്ടുകൾ വെട്ടിക്കുറയ്ക്കുന്നത് തുടരുമെന്ന് ഔട്ട്ഗോയിംഗ് സിഇഒ ജീവനക്കാരെ അറിയിച്ചിരുന്നു.
Story Summary
Air India has dismissed rumors about cancelling all international flights until July as “false and baseless,” clarifying that they are only scaling back select routes. The airline is facing operational strain due to a sharp rise in global jet fuel prices and extended flight paths caused by the closure of Pakistani airspace, leading to temporary suspension of services on certain international routes.

