കൊച്ചി: തന്റെ ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ വീഡിയോ പുറത്തുവിട്ടവർക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് നടി രേണു സുധി രംഗത്ത് (Renu Sudhi Instagram Leak). താൻ ആർക്കും വ്യക്തിപരമായി അയച്ചു കൊടുത്ത വീഡിയോ അല്ല ഇതെന്നും, സബ്സ്ക്രൈബർമാർക്കായി നടത്തിയ ലൈവ് വീഡിയോ ആരോ സ്ക്രീൻ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നും താരം വ്യക്തമാക്കി.
ഏറെ നാളുകൾക്ക് ശേഷം സബ്സ്ക്രിപ്ഷൻ ഗ്രൂപ്പിൽ വന്ന ലൈവ് വീഡിയോയാണ് പ്രചരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം തന്റെ ചുണ്ട് പൊട്ടിയത് ലൈവിൽ കാണിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്.
സബ്സ്ക്രിപ്ഷൻ എടുത്ത് വീഡിയോ ആസ്വദിച്ച ശേഷം അത് പുറത്തുവിടുന്നവരുടെ മാനസികാവസ്ഥയെ താരം പരിഹസിച്ചു. ഇത്തരം നീക്കങ്ങൾ തന്നെ തളർത്തില്ലെന്നും ഇനിയും ലൈവ് വരുമെന്നും രേണു പറഞ്ഞു.
നിലവിൽ രേണു സുധിക്ക് ഇൻസ്റ്റഗ്രാമിൽ രണ്ടായിരത്തോളം സബ്സ്ക്രൈബർമാരുണ്ട്. മാസം 180 രൂപയാണ് നിരക്ക്. ഇതുവഴി ഏകദേശം നാല് ലക്ഷം രൂപയോളം താരം വരുമാനം നേടുന്നുണ്ട്.
സോഷ്യൽ മീഡിയയിലെ ഇത്തരം സൈബർ ആക്രമണങ്ങളെ അവഗണിച്ച് തന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് താരത്തിന്റെ തീരുമാനം.
News Summary: Actress Renu Sudhi has lashed out against individuals who leaked her Instagram subscription live video. Clarifying the incident, she stated that the video was a live session meant exclusively for her subscribers and not something sent personally to anyone. She explained that the visuals, which some misinterpreted, were actually of her showing lip injuries caused by weather changes. Renu emphasized that such leaks won’t stop her from going live again. Currently, Renu earns around ₹4 lakhs monthly from her 2,000 subscribers, charging a fee of ₹180 per month.

