Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeWorldഹാന്റ വൈറസ് ബാധ: സ്പെയിനിൽ നങ്കൂരമിട്ട കപ്പലിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു...

ഹാന്റ വൈറസ് ബാധ: സ്പെയിനിൽ നങ്കൂരമിട്ട കപ്പലിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു തുടങ്ങി; അതീവ ജാഗ്രത | Hanta Virus Cruise Ship

🎙️ Latest Podcast

ടെനെറൈഫ്: ഹാന്റ വൈറസ് ബാധയെത്തുടർന്ന് കാനറി ദ്വീപിലെ ടെനെറൈഫിൽ നങ്കൂരമിട്ട ‘എംവി ഹോണ്ടിയസ്’ എന്ന ക്രൂയിസ് കപ്പലിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു (Hanta Virus Cruise Ship). ലോകാരോഗ്യ സംഘടനയുടെയും സ്പാനിഷ് അധികൃതരുടെയും നേരിട്ടുള്ള മേൽനോട്ടത്തിലാണ് സങ്കീർണ്ണമായ ഈ ദൗത്യം പുരോഗമിക്കുന്നത്.

അർജന്റീനയിൽ നിന്ന് കേപ് വെർഡെയിലേക്ക് തിരിച്ച ഓഷ്യൻവൈഡ് എക്സ്പെഡിഷൻസിന്റെ ഡച്ച് വിനോദസഞ്ചാരക്കപ്പലാണ് എംവി ഹോണ്ടിയസ്. മെയ് ആദ്യവാരമാണ് കപ്പലിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. കപ്പലിലെ യാത്രക്കാരായ മൂന്നുപേർ ഇതിനോടകം വൈറസ് ബാധയെത്തുടർന്ന് മരണമടഞ്ഞു. നിലവിൽ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് രോഗലക്ഷണങ്ങളില്ല.

അഞ്ച് മുതൽ പത്ത് വരെ ആളുകളെ വഹിക്കാവുന്ന ചെറിയ ലോഞ്ച് ബോട്ടുകളിലാണ് കപ്പലിൽ നിന്നും യാത്രക്കാരെ തീരത്തെത്തിക്കുന്നത്. പരിശോധനകൾക്ക് ശേഷം ഇവരെ അതത് രാജ്യങ്ങൾ അയക്കുന്ന പ്രത്യേക വിമാനങ്ങളിൽ സ്വദേശത്തേക്ക് കൊണ്ടുപോകും. അമേരിക്ക, ബ്രിട്ടൻ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങൾ പൗരന്മാരെ കൊണ്ടുപോകാൻ വിമാനങ്ങൾ അയച്ചു. സ്പാനിഷ് പൗരന്മാരെ മാഡ്രിഡിലെ മിലിട്ടറി ഹോസ്പിറ്റലിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കും. ഓസ്‌ട്രേലിയയിൽ നിന്നുള്ള വിമാനം തിങ്കളാഴ്ച എത്തും.

യാത്രക്കാർ ലഗേജുകൾ കപ്പലിൽ തന്നെ ഉപേക്ഷിക്കണം. രേഖകളും മൊബൈൽ ഫോണും അടങ്ങിയ ചെറിയ ബാഗുകൾ മാത്രമേ അനുവദിക്കൂ. യാത്രക്കാരെ പൂർണ്ണമായും മാറ്റിയ ശേഷം കപ്പൽ നെതർലൻഡിലെ റോട്ടർഡാമിലേക്ക് കൊണ്ടുപോകും. അവിടെ വച്ചായിരിക്കും കപ്പൽ അണുവിമുക്തമാക്കുക.

സമ്പർക്കം ഒഴിവാക്കാൻ അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്നും പ്രാദേശിക ജനതയ്ക്ക് ഭീഷണിയില്ലെന്നും സ്പാനിഷ് ആരോഗ്യ മന്ത്രി മോണിക്ക ഗാർസിയ വ്യക്തമാക്കി.

Story Summary: Evacuation procedures have begun for passengers on the Dutch cruise ship ‘MV Hondius’ docked in Tenerife, Spain, following an outbreak of Hanta virus. Three passengers died after the outbreak was detected in early May during its voyage from Argentina. Under the supervision of the WHO and Spanish authorities, passengers from over 20 countries are being moved to land in small batches and will be flown back to their respective countries for quarantine. All luggage must be left on board, and the ship will eventually head to Rotterdam for complete disinfection.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.