Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeKeralaനിലമ്പൂരിൽ വീടിന്റെ തൂൺ ഇടിഞ്ഞുവീണ് ആറ് വയസ്സുകാരന് ദാരുണാന്ത്യം | Nilambur...

നിലമ്പൂരിൽ വീടിന്റെ തൂൺ ഇടിഞ്ഞുവീണ് ആറ് വയസ്സുകാരന് ദാരുണാന്ത്യം | Nilambur News

🎙️ Latest Podcast

നിലമ്പൂർ: മലപ്പുറം നിലമ്പൂർ രാമംകുത്തിൽ ബന്ധുവീടിന്റെ ടെറസിൽ കളിച്ചുകൊണ്ടിരിക്കെ തൂൺ ഇടിഞ്ഞുവീണ് ആറ് വയസ്സുകാരൻ മരിച്ചു (Nilambur News). രാമംകുത്ത് പാറേങ്ങൽ മൊയ്തുവിന്റെ മകൻ സിഫ്രാൻ ആണ് മരണപ്പെട്ടത്. ഇന്ന് (ഞായർ, മെയ് 10, 2026) ഉച്ചയോടെയായിരുന്നു അപകടം.

സിഫ്രാന്റെ വീടിന് സമീപത്തുള്ള ബന്ധുവീടിന്റെ ടെറസിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തുണികൾ ഉണങ്ങാൻ കെട്ടുന്നതിനായി നിർമ്മിച്ച താത്കാലിക അലക്കിന്റെ (അരഫില്ലർ) വെട്ടുകല്ലുകൾ കുട്ടിക്ക് മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.

കല്ലുകൾ സിഫ്രാന്റെ തലയിലേക്കാണ് വീണത്. കൂടെയുണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ടെത്തിയ രക്ഷിതാക്കൾ ഉടൻ തന്നെ സിഫ്രാനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഷൈഹയാണ് മാതാവ്. റാഷിൻ, റഷ ഫാത്തിമ, സായാൻ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കളിക്കിടെയുണ്ടായ അപ്രതീക്ഷിത അപകടത്തിന്റെ ഞെട്ടലിലാണ് പ്രദേശം.

Story Summary: In a tragic accident, a six-year-old boy named Sifran died after a pillar collapsed on him at Ramamkuth, Nilambur. The incident occurred while Sifran, son of Moidu, was playing with friends on the terrace of a relative’s house. A temporary laterite stone pillar, used for tying clotheslines, collapsed onto his head. Despite being rushed to the Nilambur District Hospital immediately by his parents, he could not be saved.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.