Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKeralaവിവാഹവാഗ്ദാനം നൽകി പീഡനം; സിനിമാ സഹസംവിധായകൻ ജോജോ കുരിശിങ്കലിനെതിരെ കേസ് |...

വിവാഹവാഗ്ദാനം നൽകി പീഡനം; സിനിമാ സഹസംവിധായകൻ ജോജോ കുരിശിങ്കലിനെതിരെ കേസ് | Jojo Kurishingal Case

🎙️ Latest Podcast

കൊച്ചി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന മോഡലിന്റെ പരാതിയിൽ സിനിമാ സഹസംവിധായകൻ ജോജോ കുരിശിങ്കലിനെതിരെ (ജോജോമോൻ) മരട് പോലീസ് കേസെടുത്തു (Jojo Kurishingal Case). കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയിരിക്കുകയാണ്.
ഡേറ്റിംഗ് ആപ്പായ ‘ബംബിൾ’ വഴിയാണ് ജോജോ യുവതിയെ പരിചയപ്പെട്ടത്. താൻ മുൻപ് രണ്ട് വിവാഹം കഴിച്ച വിവരം മറച്ചുവെച്ചാണ് ഇയാൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ചതെന്ന് പരാതിയിൽ പറയുന്നു.

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായും ലൈംഗിക ബന്ധത്തിന് സമ്മതിക്കാതിരുന്നപ്പോൾ ക്രൂശമായി മർദ്ദിച്ചതായും യുവതി മൊഴി നൽകി. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഇത് കാട്ടി പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി ആരോപിച്ചു.

പോലീസ് കേസെടുത്തതോടെ ജോജോ കുരിശിങ്കൽ ഒളിവിൽ പോയി. പ്രതിക്ക് ഒളിവിൽ കഴിയാൻ ചില പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുണ്ടെന്ന ഗുരുതരമായ ആക്ഷേപവും ഇതിനിടെ ഉയർന്നിട്ടുണ്ട്.പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. സിനിമാ മേഖലയിലുള്ളവർ ഉൾപ്പെട്ട കേസായതിനാൽ വലിയ പ്രാധാന്യത്തോടെയാണ് മരട് പോലീസ് ഇതിനെ കാണുന്നത്.

Story Summary: Maradu Police have registered a case against film assistant director Jojomon (Jojo Kurishingal) for allegedly raping and assaulting a model after giving a false marriage promise. The victim, who met Jojo through the dating app Bumble, alleged that he concealed his two previous marriages and blackmailed her using private clips. Following the complaint, the accused went into hiding.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.