Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKeralaമുഖ്യമന്ത്രി ചർച്ചകൾ: തൻ്റെ നിർദേശം നിരീക്ഷകരുടെ പട്ടികയിൽ ഇല്ലെന്ന ആരോപണവുമായി ഉദുമ...

മുഖ്യമന്ത്രി ചർച്ചകൾ: തൻ്റെ നിർദേശം നിരീക്ഷകരുടെ പട്ടികയിൽ ഇല്ലെന്ന ആരോപണവുമായി ഉദുമ MLA | Uduma MLA Complains

🎙️ Latest Podcast

തിരുവനന്തപുരം: കോൺഗ്രസ് മുഖ്യമന്ത്രിയെ നിശ്ചയിക്കാനായി എഐസിസി നിരീക്ഷകർ ശേഖരിച്ച എംഎൽഎമാരുടെ പ്രിഫറൻസ് ലിസ്റ്റിലെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ അതൃപ്തിയുമായി ഉദുമ എംഎൽഎ കെ. നീലകണ്ഠൻ. മാധ്യമങ്ങളിൽ പ്രചരിക്കുന്ന പട്ടികയിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.(Uduma MLA Complains To AICC Over Missing Preference In Leaked Kerala CM Support List)

തനിക്ക് വ്യക്തമായ നിലപാടുണ്ടെന്നും അത് നിരീക്ഷകരെ അറിയിച്ചിരുന്നുവെന്നും വ്യക്തമാക്കിയ നീലകണ്ഠൻ, ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം. കെ. നീലകണ്ഠൻ സതീശനെയാണ് പിന്തുണച്ചതെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പട്ടികയിലെ ഈ അവ്യക്തത പുറത്തുവരുന്നത്. പുറത്തുവന്ന ചിത്രത്തിൽ ആദ്യ പേര് നീലകണ്ഠന്റേതാണെങ്കിലും പ്രിഫറൻസ് കോളത്തിൽ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

മാധ്യമങ്ങൾ പുറത്തുവിട്ട ലിസ്റ്റ് പ്രകാരം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ടി. സിദ്ദിഖ്, സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ. മോഹനൻ, ഉഷ വിജയൻ എന്നിവർ ഇതിലുണ്ട്. ഇവർ കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്നതായാണ് ഇതിലുള്ളത്. ഞായറാഴ്ചയോടെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.

Story Summary

Uduma MLA K. Neelakandan filed a complaint with the AICC after noticing that his preference was left blank in the leaked support list for the Kerala CM selection. He asserted that he had clearly communicated his choice to the observers and demanded a clarification on why it was missing from the records.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.