Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKeralaകേരളത്തിലും 'വിജയ്' തരംഗം; വയനാട്ടിലെ വെങ്ങപ്പള്ളിയിൽ ആദ്യ ടിവികെ യൂണിറ്റ് ...

കേരളത്തിലും ‘വിജയ്’ തരംഗം; വയനാട്ടിലെ വെങ്ങപ്പള്ളിയിൽ ആദ്യ ടിവികെ യൂണിറ്റ് | TVK Wayanad Unit

🎙️ Latest Podcast

വയനാട്: തമിഴ്നാട് തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ വിജയുടെ ‘തമിഴക വെട്രി കഴകം’ കേരളത്തിലും സാന്നിധ്യമറിയിക്കുന്നു. തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന വയനാട് ജില്ലയിലെ വെങ്ങപ്പള്ളിയിലാണ് പാർട്ടിയുടെ ആദ്യ യൂണിറ്റ് രൂപീകരിക്കാൻ ഒരുങ്ങുന്നത് (TVK Wayanad Unit). കൽപ്പറ്റ നഗരത്തിനടുത്തുള്ള വെങ്ങപ്പള്ളിയിലെ ഒരു കൂട്ടം യുവാക്കളാണ് ഈ നീക്കത്തിന് പിന്നിൽ. പാർട്ടിയുടെ ‘മൈ ടിവികെ’എന്ന ആപ്പ് വഴി യൂണിറ്റ് രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ ഇവർ സമർപ്പിച്ചു കഴിഞ്ഞു.

സഫ്‌വാൻ ഖലീലിന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ യുവാക്കളുടെ സംഘമാണ് വെങ്ങപ്പള്ളിയിൽ യൂണിറ്റ് സ്ഥാപിക്കാൻ മുൻകൈ എടുക്കുന്നത്. വിജയിന്റെ തിരഞ്ഞെടുപ്പ് വിജയത്തിൽ അഭിവാദ്യം അർപ്പിച്ചു കൊണ്ട് വെങ്ങപ്പള്ളി ടൗണിൽ ഇവർ ഇതിനോടകം തന്നെ വലിയ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഐടി പ്രൊഫഷണലുകളും കൊമേഴ്‌സ് ബിരുദധാരികളുമടങ്ങുന്ന യുവാക്കളാണ് ഈ കൂട്ടായ്മയിലുള്ളത് എന്നത് ശ്രദ്ധേയമാണ്.

ആപ്പിലെ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ഔദ്യോഗികമായി യോഗം ചേർന്ന് ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് ഇവരുടെ തീരുമാനം. വെങ്ങപ്പള്ളിയിൽ ഫ്ലെക്സ് ബോർഡുകൾ ഉയർന്നതോടെ ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള വിജയ് ആരാധകരും ടിവികെ യൂണിറ്റുകളുമായി സഹകരിക്കാൻ താല്പര്യം പ്രകടിപ്പിച്ചു മുന്നോട്ട് വരുന്നുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു. കേരളത്തിലും വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നു എന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

Summary: The impact of Vijay’s Tamilaga Vettri Kazhagam (TVK) is spreading to Kerala following its electoral success in Tamil Nadu. A group of youth in Vengappally, Wayanad, has applied via the ‘My TVK’ app to start the first local unit. Led by Safwan Khalil, the 20-member team of educated professionals has already put up flex boards in Vengappally town to celebrate Vijay’s victory and plans to formalize the unit soon.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.