ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ അയൽവാസിയായ അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 75-കാരനായ അഭിഭാഷകൻ പിടിയിൽ (Bhopal Crime News). ഭോപ്പാലിലെ ഹബീബ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ വീട്ടുകാരില്ലാത്ത സമയത്ത് പ്രതിയായ അഭിഭാഷകൻ പെൺകുട്ടിയെ തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. മാതാപിതാക്കൾ ഉടൻ തന്നെ കുട്ടിയെ ഡോക്ടറെ കാണിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു.
വൈദ്യപരിശോധനയിൽ കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചു. തുടർന്ന് ഹബീബ്ഗഞ്ച് പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ (POCSO) നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രായമായ ഒരാളിൽ നിന്നും ഇത്തരമൊരു ക്രൂരത ഉണ്ടായത് പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Story Summary: Bhopal Police arrested a 75-year-old lawyer for allegedly sexually assaulting his 5-year-old neighbor. The incident came to light after the child reported pain, leading to medical confirmation of the assault. The accused has been sent to jail under the POCSO Act.

