ഇടുക്കി: ശങ്കരപാണ്ഡ്യമെട്ടിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു (Idukki Murder Case). ജഗൻ മോഹന്റെ ഭാര്യ ശാന്തിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ശാന്തിയുടെ ഭർത്താവിന്റെ സഹോദരി ഭർത്താവായ രാമകൃഷ്ണനെ ശാന്തൻപാറ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ മെയ് നാലിന് ഉച്ചയോടെ ശാന്തിയുടെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തർക്കത്തിനിടെ രാമകൃഷ്ണൻ തോർത്ത് ഉപയോഗിച്ച് ശാന്തിയുടെ കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ശാന്തിയുടെ മരണം ആദ്യം സ്വാഭാവികമാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഇടുക്കി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കഴുത്തിൽ അസ്വാഭാവികമായ പാടുകൾ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസിന് ബോധ്യപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകം നടന്ന ദിവസം രാമകൃഷ്ണൻ വീട്ടിലെത്തിയിരുന്നതായി കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു.
Story Summary: The death of Shanti in Idukki has been confirmed as a murder after the post-mortem revealed signs of strangulation. Police arrested her husband’s brother-in-law, Ramakrishnan, who confessed to killing her following a heated dispute.

