Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeCrimeമാർക്ക് ഷീറ്റിലെ മാറ്റം മരണ കാരണമായി: മൂന്നാം ക്ലാസുകാരിയെ പിതാവ് ചെയിൻസോ...

മാർക്ക് ഷീറ്റിലെ മാറ്റം മരണ കാരണമായി: മൂന്നാം ക്ലാസുകാരിയെ പിതാവ് ചെയിൻസോ ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു | Pune Father Kills Daughter

🎙️ Latest Podcast

പുണെ: 9 വയസ്സുകാരിയെ പിതാവ് ചെയിൻസോ ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു. കൂലിപ്പണിക്കാരനായ ശാന്താറാം ചവാൻ (33) ആണ് തന്റെ മകളെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഈ കൃത്യത്തിന് സഹായിച്ച മറ്റൊരു സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.(Pune Father Kills Daughter Chainsaw Marks Sheet Alteration Crime)

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് ക്ലാസിൽ രണ്ടാം റാങ്കാണ് ലഭിച്ചത്. നാലാം ക്ലാസ്സിൽ പഠിക്കുന്ന ജ്യേഷ്ഠന് ഒന്നാം റാങ്കും ലഭിച്ചു. ഇതിന്റെ പേരിൽ സഹോദരങ്ങൾ തമ്മിൽ കളിയാക്കലുകളും തർക്കവും നടന്നിരുന്നു. തുടർന്ന് പെൺകുട്ടി തന്റെ മാർക്ക് ഷീറ്റിലെ റാങ്ക് തിരുത്തി ഒന്നാം റാങ്കാക്കി മാറ്റി.

ഇതറിഞ്ഞ പിതാവ് പ്രകോപിതനാകുകയും ക്രൂരമായ കൊലപാതകത്തിന് മുതിരുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. മരങ്ങൾ മുറിക്കാൻ ഉപയോഗിക്കുന്ന ചെയിൻസോ കട്ടർ ഉപയോഗിച്ച് ശാന്താറാം പെൺകുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം സാരിയിൽ പൊതിയുകയും തെളിവ് നശിപ്പിക്കാനായി വീടിന് തീയിടുകയും ചെയ്തു.

വീടിന് തീപിടിച്ചെന്നും മകൾ ഉള്ളിൽ കുടുങ്ങിയെന്നും വരുത്തിതീർക്കാൻ പ്രതി നാട്ടുകാരെ വിളിച്ചുകൂട്ടി നാടകം കളിച്ചെങ്കിലും പോലീസിന് ലഭിച്ച രഹസ്യവിവരമാണ് പ്രതിയെ കുടുക്കിയത്. പാതി കരിഞ്ഞ നിലയിൽ വീടിനുള്ളിൽ നിന്ന് കണ്ടെടുത്ത മൃതദേഹം പരിശോധനയ്ക്കായി പുണെയിലെ സസൂൺ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ദൗണ്ട് പോലീസ് ഇൻസ്പെക്ടർ ഗോപാൽ പവാറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.

Story Summary

A 33-year-old man in Pune’s Daund was arrested for killing his 9-year-old daughter with a chainsaw and burning their house to hide the crime. The act was triggered by anger after the girl altered her marksheet following a playful argument with her brother over school ranks.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.