ബെംഗളൂരു: കർണാടകയിലെ ബാഗൽകോട്ട്, ദാവൻഗെരെ സൗത്ത് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ മികച്ച വിജയം സ്വന്തമാക്കി. ബിജെപിയുടെയും ജെഡിഎസിന്റെയും സംയുക്ത വെല്ലുവിളിയെ അതിജീവിച്ചാണ് കോൺഗ്രസ് തങ്ങളുടെ കോട്ടകൾ കാത്തത്.(Karnataka Bypoll Results 2026 Congress Wins Bagalkot And Davangere South)
മുൻ മന്ത്രിയും മുതിർന്ന നേതാവുമായ എച്ച്.വൈ. മേട്ടിയുടെ മരണത്തെത്തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൻ ഉമേഷ് മേട്ടി 22,332 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബിജെപിയുടെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ വീരണ്ണ ചരന്തിമത്തിനെയാണ് ഉമേഷ് പരാജയപ്പെടുത്തിയത്. ഉമേഷ് 98,919 വോട്ടുകൾ നേടിയപ്പോൾ വീരണ്ണ ചരന്തിമത്തിന് 76,587 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ.
മുതിർന്ന ലിംഗായത്ത് നേതാവ് ഷാമണൂർ ശിവശങ്കരപ്പയുടെ നിര്യാണത്തെത്തുടർന്ന് നടന്ന പോരാട്ടത്തിൽ അദ്ദേഹത്തിന്റെ ചെറുമകൻ സമർഥ് ഷാമണൂർ മല്ലികാർജുൻ വിജയിച്ചു. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം കുറഞ്ഞത് കോൺഗ്രസ് കേന്ദ്രങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. 5,708 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സമർഥ് ജയിച്ചത്.
Story Summary
The ruling Congress party in Karnataka successfully retained the Bagalkot and Davangere South Assembly seats in the May 2026 by-elections. Umesh Meti won by a margin of over 22,000 votes in Bagalkot, while Samarth Shamanur Mallikarjun secured a narrow victory in Davangere South despite a strong challenge from the BJP and a split in minority votes caused by the SDPI.

