ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം രാജ്യത്തെ ബിസിനസ് മേഖലയിലുണ്ടായ പ്രതിസന്ധികൾ പരിഹരിക്കാൻ ‘എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം 5.0’ (ECLGS 5.0) ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും (MSME) വ്യോമയാന മേഖലയ്ക്കും കൈത്താങ്ങാകുന്നതാണ് ഈ പദ്ധതി.(Cabinet Approves ECLGS 5.0 To Support MSMEs And Airlines Amid West Asia Crisis)
2,55,000 കോടി രൂപയുടെ അധിക വായ്പ ഉറപ്പാക്കുന്നു. ഇതിൽ 5,000 കോടി രൂപ എയർലൈൻ മേഖലയ്ക്കായി നീക്കിവെച്ചിരിക്കുന്നു. എംഎസ്എംഇകൾക്ക് നിലവിലെ വർക്കിംഗ് ക്യാപിറ്റലിന്റെ 20% വരെയും (പരമാവധി 100 കോടി), എയർലൈനുകൾക്ക് 100% വരെയും (പരമാവധി 1500 കോടി) അധിക വായ്പ ലഭിക്കും. എംഎസ്എംഇകൾക്ക് 100 ശതമാനവും ഇതര സംരംഭങ്ങൾക്കും എയർലൈനുകൾക്കും 90 ശതമാനവും ക്രെഡിറ്റ് ഗാരണ്ടി സർക്കാർ നൽകും.
എംഎസ്എംഇകൾക്ക് 5 വർഷം (ഒരു വർഷത്തെ മൊറട്ടോറിയം ഉൾപ്പെടെ), എയർലൈൻ മേഖലയ്ക്ക് 7 വർഷം (രണ്ട് വർഷത്തെ മൊറട്ടോറിയം ഉൾപ്പെടെ) എന്നിങ്ങനെയാണ് തിരിച്ചടവ് കാലാവധി. 2026 മാർച്ച് 31-ന് കൃത്യമായി വായ്പ തിരിച്ചടവ് നടത്തുന്ന സംരംഭങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കും. 2027 മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. പശ്ചിമേഷ്യൻ സംഘർഷം മൂലം വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളും പണലഭ്യതയിലെ കുറവും മറികടക്കാൻ ഈ പദ്ധതി സഹായിക്കും. തൊഴിൽ സംരക്ഷിക്കുന്നതിനും ആഭ്യന്തര ഉൽപ്പാദനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഈ നീക്കം നിർണ്ണായകമാകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
Story Summary
The Union Cabinet has approved the Emergency Credit Line Guarantee Scheme 5.0 (ECLGS 5.0) to provide ₹2.55 lakh crore in additional credit to businesses affected by the West Asia crisis. The scheme offers high guarantee coverage and extended repayment terms for MSMEs and the airline sector to maintain liquidity and protect jobs.

