തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.എം. എബ്രഹാം പദവി ഒഴിഞ്ഞു (K.M. Abraham Resigns). മുഖ്യമന്ത്രിക്ക് അദ്ദേഹം രാജി സമർപ്പിച്ചു. കിഫ്ബി അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് നിലവിൽ പകരം ചുമതല നൽകിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ ബി. അശോക് ഐഎഎസ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ കിഫ്ബിയുടെ പ്രവർത്തന ശൈലിക്കെതിരെയും കെ.എം. എബ്രഹാമിനെതിരെയും പരസ്യമായി രംഗത്തെത്തിയിരുന്നു. കിഫ്ബി വഴി കടമെടുത്ത പണം എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ദുരുപയോഗം ചെയ്തുവെന്നും ഇതിനോട് സഹകരിക്കാത്ത ഉദ്യോഗസ്ഥരെ വേട്ടയാടാൻ ശ്രമം നടന്നുവെന്നും ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ആരോപണമുയർന്നിരുന്നു.
സംസ്ഥാനത്തിന്റെ വികസനത്തിനായി രൂപീകരിച്ച കിഫ്ബി നിലവിൽ വലിയ സാമ്പത്തിക ബാധ്യതകളിലൂടെയാണ് കടന്നുപോകുന്നത്.
Story Summary: KIIFB CEO K.M. Abraham resigned following the LDF’s defeat in the Kerala Assembly elections. Additional CEO Mini Antony has been given temporary charge. The resignation comes amid allegations from senior IAS officers regarding the misuse of KIIFB funds for election campaigning.

