കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി (Mamata Banerjee attack on Election Commission). കമ്മീഷൻ “തരംതാഴ്ന്ന കളി” കളിച്ചുവെന്നും തന്റെ യഥാർത്ഥ എതിരാളി ബി.ജെ.പി ആയിരുന്നില്ല, മറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ആയിരുന്നുവെന്നും മമത ആരോപിച്ചു.
കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള ഇടപെടൽ തിരഞ്ഞെടുപ്പിൽ ഉണ്ടായതായി മമത കുറ്റപ്പെടുത്തി. “ഇതേ രീതിയിലാണ് അവർ മഹാരാഷ്ട്ര, ഹരിയാന, ബിഹാർ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് മോഷ്ടിച്ചത്. ഇപ്പോൾ ബംഗാളിലും അത് ആവർത്തിച്ചിരിക്കുന്നു,” മമത പറഞ്ഞു. വോട്ടെടുപ്പ് കേന്ദ്രത്തിൽ വെച്ച് താൻ മർദ്ദനത്തിന് ഇരയായതായും 71 കാരിയായ മമത വെളിപ്പെടുത്തി. തന്റെ വയറിലും പുറത്തും ചവിട്ടേറ്റുവെന്നും സി.സി.ടി.വി ഓഫ് ചെയ്ത് തന്നെ വണ്ണെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്താക്കിയെന്നും അവർ ആരോപിച്ചു. ഒരു സ്ത്രീയോട് മോശമായ രീതിയിലാണ് അധികൃതർ പെരുമാറിയതെന്നും മമത കൂട്ടിച്ചേർത്തു.
Summary: Trinamool Congress chief Mamata Banerjee attacked the Election Commission following her party’s defeat in the West Bengal elections, accusing the poll body of playing “nasty games.” She alleged direct government interference and claimed that the elections were “stolen” in a manner similar to Maharashtra, Haryana, and Bihar. Banerjee also stated that she was physically assaulted at a polling station during the process.

