കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ അവിശ്വസനീയമായ മാറ്റം കുറിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് ഭവാനിപൂരിൽ പരാജയം (Mamata Banerjee Defeat). ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയോട് 15,000ത്തിൽ അധികം വോട്ടുകൾക്കാണ് ദീദി പരാജയപ്പെട്ടത്. ഒരിക്കൽ തന്റെ വലംകൈ ആയിരുന്ന സുവേന്ദുവിനോട് സ്വന്തം തട്ടകത്തിൽ തോൽവി വഴങ്ങിയത് മമതയ്ക്കും തൃണമൂലിനും കനത്ത ആഘാതമായി.
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ തന്നെ ഇരുവരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. എന്നാൽ വോട്ടെണ്ണൽ പുരോഗമിച്ചതോടെ സുവേന്ദു ലീഡ് ഉയർത്തുകയും വിജയം ഉറപ്പിക്കുകയും ചെയ്തു. ബംഗാളിൽ ബിജെപി ഭരണം പിടിച്ചെടുത്തതിന് പിന്നാലെ മുഖ്യമന്ത്രി തന്നെ പരാജയപ്പെട്ടത് ദേശീയ രാഷ്ട്രീയത്തിലും വലിയ ചർച്ചയാകുകയാണ്.
സുവേന്ദു അധികാരിയുടെ വിജയം ബിജെപി പ്രവർത്തകർ വലിയ ആഘോഷമാക്കുകയാണ്. വംഗനാടിന്റെ മകളെന്ന മമതയുടെ പ്രചാരണത്തെക്കാൾ നന്ദിഗ്രാമിന് പിന്നാലെ ഭവാനിപൂരിലും സുവേന്ദുവിന്റെ തന്ത്രങ്ങൾ വിജയിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Story Summary: In a major political upset, West Bengal CM Mamata Banerjee lost her Bhabanipur seat to BJP’s Suvendu Adhikari by 15,000 votes. This defeat marks a significant turning point in Bengal politics as the BJP claims power in the state.

