Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala Assembly Election 2026ഏറ്റുമാനൂർ തിരിച്ചുപിടിച്ച് UDF: മന്ത്രി VN വാസവന് അടിപതറി, നാട്ടകം സുരേഷിന്...

ഏറ്റുമാനൂർ തിരിച്ചുപിടിച്ച് UDF: മന്ത്രി VN വാസവന് അടിപതറി, നാട്ടകം സുരേഷിന് തകർപ്പൻ ജയം | Nattakam Suresh Ettumanoor Victory

🎙️ Latest Podcast

കോട്ടയം: മന്ത്രിമാരെ പോലും നിലംതൊടീക്കാത്ത യുഡിഎഫ് തരംഗത്തിൽ ഏറ്റുമാനൂർ മണ്ഡലവും ഇടതുപക്ഷത്തിന് കൈവിട്ടു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിലൂടെ 19,752 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് മണ്ഡലം പിടിച്ചെടുത്തത്. കഴിഞ്ഞ തവണ 14,000-ത്തിലധികം വോട്ടുകൾക്ക് വി.എൻ. വാസവൻ വിജയിച്ച മണ്ഡലത്തിലാണ് ഇക്കുറി യുഡിഎഫ് അട്ടിമറി നടത്തിയത്.(Nattakam Suresh Ettumanoor Victory, V.N. Vasavan Loss Ettumanoor)

നാട്ടകം സുരേഷ് (യുഡിഎഫ്): 64,077, വി.എൻ. വാസവൻ (എൽഡിഎഫ്): 44,325, ആതിര ഡി. നായർ (എൻഡിഎ): 12,975 എന്നിങ്ങനെയാണ് നില. ദീർഘകാലമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിച്ചിരുന്ന ഏറ്റുമാനൂർ സീറ്റ് ഇത്തവണ കോൺഗ്രസ് നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. നാട്ടകം സുരേഷിന്റെ ജനകീയ ഇടപെടലുകളും മണ്ഡലത്തിലെ സജീവ സാന്നിധ്യവും യുഡിഎഫിന് വലിയ മുതൽക്കൂട്ടായി.

ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളും വികസന മുരടിപ്പും പ്രചാരണ വേളയിൽ എൽഡിഎഫിനെ പ്രതിരോധത്തിലാക്കി. ഭരണവിരുദ്ധ വികാരം ശക്തമായ മണ്ഡലത്തിൽ, ദേവസ്വം മന്ത്രി കൂടിയായ വി.എൻ. വാസവന് മണ്ഡലം നിലനിർത്താനായില്ല എന്നത് സിപിഎമ്മിന് വലിയ തിരിച്ചടിയാണ്.

Story Summary

In a major political setback for the LDF, Minister V.N. Vasavan lost the Ettumanoor seat to UDF candidate Nattakam Suresh by a margin of 19,752 votes. The Congress’s decision to directly contest the seat, along with a strong anti-incumbency wave, led to this significant victory in the former left stronghold.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.