Description
Digital Voice of Kerala
Tuesday, May 12, 2026

Digital Voice of Kerala
HomeKerala Assembly Election 2026പാലക്കാട് രമേശ് പിഷാരടിക്കൊപ്പം, താമര വിരിയാനിട നൽകിയില്ല: ശോഭാ സുരേന്ദ്രൻ്റെ കുതിപ്പിന്...

പാലക്കാട് രമേശ് പിഷാരടിക്കൊപ്പം, താമര വിരിയാനിട നൽകിയില്ല: ശോഭാ സുരേന്ദ്രൻ്റെ കുതിപ്പിന് തടയിട്ട് UDF | Ramesh Pisharody Palakkad Win

🎙️ Latest Podcast

പാലക്കാട്: കേരളം ഉറ്റുനോക്കിയ പാലക്കാട് മണ്ഡലത്തിൽ രമേശ് പിഷാരടിയിലൂടെ യുഡിഎഫ് ആധിപത്യം നിലനിർത്തി. ബിജെപിയുടെ കരുത്തയായ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനുമായി വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുവെങ്കിലും അവസാന ലാപ്പിൽ പിഷാരടി വ്യക്തമായ മേൽക്കൈ നേടി. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് പിടിച്ചെടുക്കാമെന്ന എൻഡിഎയുടെ സ്വപ്നങ്ങൾക്കാണ് വോട്ടർമാർ തടയിട്ടത്.(Ramesh Pisharody Palakkad Win, Palakkad Election Results 2026)

രമേശ് പിഷാരടി (യുഡിഎഫ്): 55,302, ശോഭാ സുരേന്ദ്രൻ (എൻഡിഎ): 42,880, എൻ.എം.ആർ. റസാഖ് (എൽഡിഎഫ് സ്വതന്ത്രൻ): 27,227 എന്നിങ്ങനെയാണ് നില. മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികാരോപണ കേസിൽ പ്രതിയായതും തുടർന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും പാലക്കാട് യുഡിഎഫിന് കനത്ത വെല്ലുവിളിയായിരുന്നു.

ബിജെപി ഭരിക്കുന്ന നഗരസഭയിൽ ശോഭാ സുരേന്ദ്രൻ വൻ മുന്നേറ്റം നടത്തിയെങ്കിലും ഗ്രാമീണ മേഖലകളിൽ പിഷാരടി നേടിയ വോട്ടുകളാണ് വിജയമുറപ്പിച്ചത്. തെരഞ്ഞെടുപ്പ് വേളയിൽ ശോഭാ സുരേന്ദ്രനെതിരെ ഉയർന്ന വോട്ടിന് പണം നൽകിയെന്ന ആരോപണവും ബിജെപി ക്യാമ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു.

Story Summary

Film actor Ramesh Pisharody of UDF secured a notable victory in the Palakkad constituency, defeating NDA’s Shobha Surendran by over 12,000 votes. Despite internal crises and fierce competition from the BJP in their stronghold, Pisharody’s popularity and a strong anti-incumbency wave led to the UDF retaining the seat.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.