കണ്ണൂർ: കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് പയ്യന്നൂർ നിയോജക മണ്ഡലത്തിൽ അട്ടിമറി വിജയം. കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച വി. കുഞ്ഞികൃഷ്ണൻ, സിപിഎമ്മിന്റെ കരുത്തനായ സ്ഥാനാർത്ഥി ടി.ഐ. മധുസൂദനനെ 7,487 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. വർഷങ്ങളായി സിപിഎം മാത്രം ജയിച്ചുവരുന്ന മണ്ഡലത്തിൽ പാർട്ടി വിട്ടുപുറത്തുവന്ന ഒരു നേതാവ് തന്നെ വിജയിച്ചു എന്നത് രാഷ്ട്രീയ ചരിത്രത്തിലെ വലിയ വഴിത്തിരിവായി മാറി.(Payyanur Election Result 2026, V Kunhikrishnan defeats T.I. Madhusoodanan)
വി. കുഞ്ഞികൃഷ്ണൻ :76,640, ടി.ഐ. മധുസൂദനൻ (എൽഡിഎഫ്): 69,153 എന്നിങ്ങനെയാണ് നില. 2021-ലെ തിരഞ്ഞെടുപ്പിൽ 49,780 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ടി.ഐ. മധുസൂദനനാണ് ഇത്തവണ പരാജയപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. സിപിഎം പയ്യന്നൂർ ഏരിയ സെക്രട്ടറിയായിരുന്ന കാലത്ത് ഫണ്ട് വിവാദങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി നടപടി നേരിട്ട വി. കുഞ്ഞികൃഷ്ണനെ ജനകീയ മുഖമായി ഉയർത്തിക്കാട്ടിയാണ് യുഡിഎഫ് കളത്തിലിറക്കിയത്.
പാർട്ടി ഗ്രാമങ്ങളിൽ വോട്ടുചോർച്ചയുണ്ടായതും കുഞ്ഞികൃഷ്ണന്റെ വ്യക്തിപരമായ സ്വാധീനവുമാണ് ഈ അവിശ്വസനീയ വിജയത്തിന് പിന്നിൽ. കണ്ണൂരിലെ ഇടതുകോട്ടകളിൽ ഇതാദ്യമായാണ് ഇത്തരമൊരു വമ്പൻ വിള്ളൽ വീഴുന്നത്.
Story Summary
In a historic political upset, former CPM leader V Kunhikrishnan, backed by Congress, defeated sitting MLA T.I. Madhusoodanan in the CPM stronghold of Payyanur. V Kunhikrishnan secured victory by a margin of 7,487 votes, overcoming the massive 49,000+ lead the LDF had held since 2021.

