കൊൽക്കത്ത: രാജ്യം ഉറ്റുനോക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ഭരണത്തുടർച്ച ലക്ഷ്യമിടുന്ന മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസും അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ബിജെപിയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത് (West Bengal Election Results 2026). ഒടുവിൽ വിവരം ലഭിക്കുമ്പോൾ 47 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് മുന്നേറുകയാണ്. തൊട്ടുപിന്നാലെ 44 സീറ്റുകളിൽ ലീഡുമായി ബിജെപി ശക്തമായ സാന്നിധ്യമറിയിക്കുന്നു.
അതേസമയം, സംസ്ഥാനത്ത് ഒരുകാലത്ത് കരുത്തരായിരുന്ന കോൺഗ്രസ് – സിപിഎം സഖ്യത്തിന് ഒരിടത്തും ലീഡ് ഉയർത്താൻ സാധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മറ്റ് കക്ഷികൾ രണ്ട് സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നു.
സംസ്ഥാനത്തെ 294 മണ്ഡലങ്ങളിൽ 293 ഇടങ്ങളിലാണ് നിലവിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നത്.ക്രമക്കേടുകൾ നടന്നുവെന്ന പരാതിയെത്തുടർന്ന് വോട്ടെടുപ്പ് റദ്ദാക്കിയ ഫാൽത്ത മണ്ഡലത്തിൽ മെയ് 21-നാണ് റീപോളിംഗ് നടക്കുക. ഇവിടുത്തെ വോട്ടെണ്ണൽ മെയ് 24-ലേക്ക് മാറ്റിയിട്ടുണ്ട്.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്ട്രോങ്ങ് റൂമുകളുടെ 200 മീറ്റർ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.നിരീക്ഷണത്തിന് പ്രത്യേക സംഘം: നിഷ്പക്ഷമായ വോട്ടെണ്ണൽ ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ 165 നിരീക്ഷകരെയും 77 പോലീസ് നിരീക്ഷകരെയും അധികമായി നിയോഗിച്ചിട്ടുണ്ട്. ത്രിതല സുരക്ഷാ വലയത്തിലാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ.
Story Summary: The West Bengal Assembly election results show a nail-biting finish between the TMC and BJP, with early trends giving a slight edge to Mamata Banerjee’s party. Meanwhile, the Left-Congress alliance is struggling to make an impact, and counting for the Falta seat is delayed due to scheduled repolling.

