സോഷ്യൽ മീഡിയ സെൻസേഷനുകളായ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി സവിൻ സാ സംവിധാനം ചെയ്ത ‘വാഴ 2- ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ ഡിജിറ്റൽ റിലീസിന് തയ്യാറെടുക്കുന്നു (Vazha 2 OTT Release Date). മെയ് 6 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. കേരള ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയ ശേഷമാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നത്.
ഹാഷിറിന് നന്ദി പറഞ്ഞ് അലൻ
ചിത്രത്തിലെ പ്രധാന താരങ്ങളിൽ ഒരാളായ അലൻ ബിൻ സിറാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ഹാഷിറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം കുറിച്ച വാക്കുകൾ ഇങ്ങനെ: “അന്ന് എന്നെ വീഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഈ കാണുന്ന ഞാൻ ഉണ്ടാകില്ലായിരുന്നു…”
ഈ പോസ്റ്റിന് താഴെ ഹാഷിർ നൽകിയ മറുപടിയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. “കഴിവുള്ളവർ കേറി വരട്ടെ” എന്നായിരുന്നു ഹാഷിറിന്റെ കമന്റ്. ഇതിനോടകം മുപ്പതിനായിരത്തിലേറെ ലൈക്കുകളാണ് ഈ കമന്റിന് ലഭിച്ചത്.
View this post on Instagram
ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് വി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ‘വാഴ’യുടെ ഒന്നാം ഭാഗം പോലെ തന്നെ വിപിൻ ദാസ് ആണ് രണ്ടാം ഭാഗത്തിന്റെയും രചന നിർവഹിച്ചിരിക്കുന്നത്. അജു വർഗീസ്, വിജയ് ബാബു, ബിജുക്കുട്ടൻ എന്നിവർക്ക് പുറമെ സംവിധായകൻ അൽഫോൺസ് പുത്രനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അണിനിരക്കുന്നുണ്ട്.
Story Summary: The Malayalam movie ‘Vazha 2 – Biopic of Billion Bros’ is set for its OTT release on JioHotstar starting May 6. Following its successful theatrical run, lead actor Alan Bin Siraj shared an emotional post thanking Hashir for his support in their early social media days. Written by Vipin Das and directed by Savin SA, the film features social media stars along with actors like Aju Varghese and Alphonse Puthren.

