HomeKeralaപൗരാവകാശ പോരാളി ഡിജോ കാപ്പന് വിട: സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

പൗരാവകാശ പോരാളി ഡിജോ കാപ്പന് വിട: സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ | Dijo Kappan

കോട്ടയം: പ്രമുഖ പൊതുപ്രവർത്തകനായ ഡിജോ കാപ്പന്റെ സംസ്കാരം ഇന്ന് നടക്കും. മീനച്ചിൽ ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ വൈകിട്ട് മൂന്ന് മണിക്ക് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക.(Farewell to Dijo Kappan, Funeral today with official honors)

വാഹന അപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പാലായിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഭൗതിക ശരീരം ഇന്നലെ രാത്രിയോടെ വസതിയിൽ എത്തിച്ചു. പ്രിയ നേതാവിനെ അവസാനമായി കാണാൻ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും വീട്ടിലേക്ക് എത്തി.

ഡിജോ കാപ്പന്റെ പൊതുപ്രവർത്തന രംഗത്തെ സംഭാവനകൾ പരിഗണിച്ച് സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തും. ഇതുസംബന്ധിച്ച ഉത്തരവ് കോട്ടയം ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും കൈമാറി. സർക്കാരിന് വേണ്ടി ജില്ലാ കളക്ടർ ഭൗതികശരീരത്തിൽ അന്തിമോപചാരം അർപ്പിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.