Description
Digital Voice of Kerala
Saturday, May 2, 2026

Digital Voice of Kerala
HomeEntertainment'പാമ്പുകൾ നിറഞ്ഞ കാട്, തീപിടിച്ച ബോട്ട്'; റെട്രോ ഓർമ്മകൾ പങ്കുവെച്ച് പൂജ...

‘പാമ്പുകൾ നിറഞ്ഞ കാട്, തീപിടിച്ച ബോട്ട്’; റെട്രോ ഓർമ്മകൾ പങ്കുവെച്ച് പൂജ ഹെഗ്‌ഡെ | Pooja Hegde Retro Movie

🎙️ Latest Podcast

കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തില്‍ സൂര്യ നായകനായെത്തിയ ചിത്രമാണ് ‘ റെട്രോ’ (Pooja Hegde Retro Movie). ചിത്രത്തിന് ഒരു വര്‍ഷം തികയുന്ന വേളയിൽ നടി പൂജ ഹെഗ്‌ഡെ പങ്കവച്ച കുറിപ്പാണു സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമയിൽ ‘രുക്കു’ എന്ന കരുത്തുറ്റ കഥാപാത്രത്തെയായിരുന്നു പൂജ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ഒന്നാം വാർഷികത്തിൽ സെറ്റിലെ ചിത്രങ്ങൾക്കൊപ്പം താരം കുറിച്ച വാക്കുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ചിത്രീകരണത്തിനിടെ നേരിട്ട അത്യന്തം അപകടകരമായ സാഹചര്യങ്ങളെക്കുറിച്ച് നടി തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.
ഷൂട്ടിംഗിനിടെ ബോട്ടിന് തീപിടിച്ചതും, ആന്റമാൻ ദ്വീപുകളിലെ പാമ്പുകൾ നിറഞ്ഞ കാടുകളിലെ ദുഷ്കരമായ ചിത്രീകരണവും താരം അനുസ്മരിച്ചു.

ചിത്രീകരണ വേളയിൽ തന്റെ കാലിന് പരിക്കേറ്റ കാര്യവും പൂജ സൂചിപ്പിച്ചു. പ്രതിസന്ധികൾക്കിടയിലും ‘റെട്രോ’ തന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത അനുഭവമാണെന്ന് താരം പറയുന്നു.

തന്നിൽ വിശ്വാസമർപ്പിച്ച് ‘രുക്കു’ എന്ന കഥാപാത്രത്തെ ഏൽപ്പിച്ചതിന് സംവിധായകൻ കാർത്തിക് സുബ്ബരാജിന് പൂജ നന്ദി അറിയിച്ചു. സൂര്യയുമായുള്ള അഭിനയാനുഭവവും താരം കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്.

സൂര്യയുടെ വേറിട്ട ലുക്ക് കൊണ്ടും കാർത്തിക് സുബ്ബരാജിന്റെ മേക്കിംഗ് ശൈലി കൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ‘റെട്രോ’. വൻ താരനിര അണിനിരന്ന ചിത്രത്തിൽ മലയാളത്തിൽ നിന്ന് ജയറാം, ജോജു ജോർജ്, സുജിത്ത് ശങ്കർ എന്നിവരും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. പ്രകാശ് രാജ്, നാസർ, കരുണാകരൻ എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിൽ.

 

View this post on Instagram

 

A post shared by Pooja Hegde (@hegdepooja)

Story Summary: Actress Pooja Hegde shared nostalgic memories as the film ‘Retro,’ starring Suriya and directed by Karthik Subbaraj, completed one year. She recalled the challenges faced during the shoot, including a boat catching fire, filming in snake-infested forests in the Andaman Islands, and an injury to her leg. Pooja expressed her gratitude to director Karthik Subbaraj for casting her as ‘Rukku.’

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.