വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായതിനിടെ, ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് (USS Gerald R Ford Persian Gulf Exit) മിഡിൽ ഈസ്റ്റിൽ നിന്ന് മടങ്ങി. പത്ത് മാസത്തിലേറെ നീണ്ട വിന്യാസത്തിന് ശേഷമാണ് കപ്പൽ പേർഷ്യൻ ഗൾഫ് വിട്ടതെന്ന് അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇറാനെതിരായ സൈനിക നീക്കങ്ങളിൽ സജീവമായിരുന്ന ഫോർഡ് നിലവിൽ യുഎസ് യൂറോപ്യൻ കമാൻഡിന്റെ പരിധിയിലേക്ക് മാറിയിട്ടുണ്ട്. നിലവിൽ യുഎസ്എസ് എബ്രഹാം ലിങ്കൺ, യുഎസ്എസ് ജോർജ്ജ് എച്ച്‌ഡബ്ല്യു ബുഷ് എന്നീ രണ്ട് വിമാനവാഹിനിക്കപ്പലുകൾ ഉൾപ്പെടെ 20 കപ്പലുകൾ മിഡിൽ ഈസ്റ്റിൽ തുടരുന്നുണ്ട്.
കപ്പലിലെ ലോൺട്രി റൂമിലുണ്ടായ തീപിടുത്തവും ടോയ്‌ലറ്റ് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറുകളും ഈ വിന്യാസത്തിനിടെ വാർത്തയായിരുന്നു. മയക്കുമരുന്ന് വേട്ടയ്ക്കും വെനിസ്വേലൻ നേതാവിനെ പിടികൂടുന്നതിനും ഉൾപ്പെടെയുള്ള വിവിധ ദൗത്യങ്ങളിൽ ഈ കപ്പൽ പങ്കാളിയായിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടിരിക്കുന്നതും ഇറാന്റെ തുറമുഖങ്ങൾ അമേരിക്ക ഉപരോധിച്ചിരിക്കുന്നതും മേഖലയിൽ വലിയ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നുണ്ട്.
ഇറാൻ പ്രസിഡന്റ് വിദേശകാര്യമന്ത്രിയെ പുറത്താക്കാൻ ഒരുങ്ങുന്നതായും ട്രംപ് പുതിയ സമാധാന നിർദ്ദേശങ്ങളിൽ തൃപ്തനല്ലെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ഈ പിന്മാറ്റം.
Summary: The USS Gerald R Ford, the world’s largest aircraft carrier, has left the Persian Gulf after a 10-month deployment following a stalemate in US-Iran peace talks. While it moves to the European Command area, 20 US warships, including two other carriers, remain in the Middle East. The region stays tense as Iran maintains its closure of the Strait of Hormuz while Washington continues its blockade of Iranian ports despite an ongoing ceasefire.

