Description
Digital Voice of Kerala
Friday, May 1, 2026

Digital Voice of Kerala
HomeKeralaമലപ്പുറം ജില്ല വിഭജിക്കണം: തിരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല വേണമെന്ന് യൂത്ത്...

മലപ്പുറം ജില്ല വിഭജിക്കണം: തിരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ് പ്രമേയം | Malappuram district

🎙️ Latest Podcast

മലപ്പുറം: ഭരണപരമായ സൗകര്യങ്ങൾക്കായി മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ്. തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് ആവശ്യം. മുസ്ലിം ലീഗ് സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.(Malappuram district should be divided, Youth League with resolution )

വലിയ ജനസംഖ്യയുള്ള ജില്ലകളെ പുനഃസംഘടിപ്പിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് യൂത്ത് ലീഗ് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. ജില്ലയ്ക്ക് നിലവിൽ ലഭിക്കാതെ പോകുന്ന ആനുകൂല്യങ്ങളും വികസന പദ്ധതികളും കൃത്യമായി നേടിയെടുക്കാൻ വിഭജനം അനിവാര്യമാണെന്ന് പ്രമേയം വ്യക്തമാക്കുന്നു.

പുതിയ ജില്ലയുടെ ആസ്ഥാനമായി തിരൂരങ്ങാടിയെ നിശ്ചയിക്കണമെന്നാണ് പ്രധാന ആവശ്യം. അതേസമയം, മലപ്പുറം ജില്ല വിഭജിക്കണമെന്ന കാര്യത്തിൽ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഇതുവരെ ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.