കൊച്ചി: നടി രേവതി ശിവകുമാർ തന്റെ അച്ഛന്റെ ജന്മദിനത്തിൽ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു (Revathy Sivakumar). തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനവും കരുത്തും അച്ഛനാണെന്നും താൻ ഇന്ന് എന്തായിരിക്കുന്നുവോ അതിനെല്ലാം കാരണം അച്ഛനാണെന്നും രേവതി കുറിപ്പിൽ വ്യക്തമാക്കുന്നു.
“എന്റെ ആദ്യത്തെ നായകന്, എന്റെ ഏറ്റവും വലിയ പിന്തുണ, എന്റെ ജീവിതത്തിന്റെ കരുത്തുറ്റ നട്ടെല്ല്” എന്നാണ് രേവതി അച്ഛനെ വിശേഷിപ്പിച്ചത്. സ്വയം വിശ്വാസമില്ലാതിരുന്ന നിമിഷങ്ങളിൽ പോലും തന്നിൽ വിശ്വസിക്കുകയും മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുകയും ചെയ്തത് അച്ഛനാണെന്ന് താരം കുറിച്ചു. അച്ഛന്റെ നിശബ്ദമായ ത്യാഗങ്ങൾക്കും നിരുപാധികമായ സ്നേഹത്തിനും വാക്കുകൾക്ക് അതീതമായ നന്ദിയും താരം രേഖപ്പെടുത്തി.
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ‘കഥ പറയുമ്പോൾ’ എന്ന ചിത്രത്തിൽ ശ്രീനിവാസന്റെ മകളായി അഭിനയിച്ചുകൊണ്ടാണ് രേവതി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ‘ഒരു വടക്കൻ സെൽഫി’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ തുടങ്ങിയ സിനിമകളിലൂടെ താരം നായികയായും തിളങ്ങി. വിവാഹശേഷം അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിലൂടെ രേവതി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
View this post on Instagram
Story Summary: Actress Revathy Sivakumar shared a heart-touching birthday post for her father, calling him her first hero and the strongest backbone of her life. Revathy, who is well-known for her roles in films like Kadha Parayumbol and Oru Vadakkan Selfie, expressed her gratitude for his unconditional support and sacrifices.

