ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയ എൻ.ഡി.എ സ്ഥാനാർത്ഥിക്കും ബിജെപി നേതാക്കൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എച്ച്. സലാം. മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും പോലീസിൽ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.(H Salam says he will consider legal battle against insults)
ബിജെപി നേതാക്കൾക്ക് പുറമെ യു.ഡി.എഫ് സ്ഥാനാർത്ഥിയും തന്നെയും പാർട്ടി പ്രവർത്തകരെയും വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് സലാം ആരോപിച്ചു. തനിക്ക് തീവ്രവാദ ബന്ധമുണ്ടെന്നും അത്തരത്തിലുള്ളവർ തന്റെ ബന്ധുക്കളാണെന്നും വ്യാജപ്രചാരണം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മുൻ മന്ത്രി ജി. സുധാകരനെ തുറന്നുകാട്ടുമെന്നും ഓരോ കാര്യങ്ങളായി പുറത്തുവിടുമെന്നും സലാം വ്യക്തമാക്കി. മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും എച്ച്. സലാം തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചു.

