കൊച്ചി: മലയാള സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടി റെബ മോണിക്ക ജോൺ അമ്മയാകാൻ ഒരുങ്ങുന്നു (Reba Monica John Pregnant). ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച മനോഹരമായ ചിത്രങ്ങളിലൂടെയാണ് താരം ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ഭർത്താവ് ജോമോൻ ജോസഫിനൊപ്പം കടൽത്തീരത്ത് നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
“രണ്ടിൽ നിന്ന് മൂന്നായി ഞങ്ങൾ വളരുന്നു” എന്ന ഹൃദ്യമായ അടിക്കുറിപ്പോടെയാണ് റെബ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. “ഞങ്ങൾ രണ്ടിൽ നിന്ന് മൂന്ന് ആയി വളരുന്ന ഹല്ലേലൂയ. ഈ അത്ഭുതകരമായ സമ്മാനത്തിന് കർത്താവിന് നന്ദി പറയുന്നു. ഈ പ്രത്യേക യാത്രയ്ക്ക് നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹങ്ങളും തേടുന്നു” – റെബ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. റെബയുടെ നിറവയറിൽ ഭർത്താവ് ജോമോൻ ചുംബിക്കുന്ന ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
സെലിബ്രിറ്റികളടക്കം നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. 2022-ൽ ബെംഗളൂരുവിൽ വെച്ചായിരുന്നു റെബ മോണിക്ക ജോണിന്റെയും ജോമോൻ ജോസഫിന്റെയും വിവാഹം. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്.
‘ജേക്കബിന്റെ സ്വർഗ്ഗരാജ്യം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച റെബ, തമിഴിൽ വിജയ് ചിത്രമായ ‘ബിഗിലി’ലൂടെ വലിയ ശ്രദ്ധ നേടിയിരുന്നു. ഏറ്റവും ഒടുവിൽ ‘777 ചാർലി’ എന്ന കന്നഡ ചിത്രത്തിലും താരം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.
View this post on Instagram
Story Summary: Actress Reba Monica John announced her pregnancy through social media with beautiful pictures from a beach photoshoot alongside her husband, Joemon Joseph. Sharing her excitement, she expressed gratitude for the “miraculous gift” and sought blessings for the new journey. The couple got married in 2022.

