Description
Digital Voice of Kerala
Friday, May 1, 2026

Digital Voice of Kerala
HomeKeralaവണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: 2 പേർക്ക് ദാരുണാന്ത്യം |...

വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: 2 പേർക്ക് ദാരുണാന്ത്യം | Lorry and bike collide

🎙️ Latest Podcast

ആലപ്പുഴ: വണ്ടാനത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ അർത്തുങ്കൽ സ്വദേശി അഖിൽ കൃഷ്ണ (22), ചേർത്തല സ്വദേശിനി അച്ചു എസ്. ദാസ് (20) എന്നിവരാണ് മരിച്ചത്.(Lorry and bike collide in Vandanam, 2 people die tragically)

രാത്രി 11.50 ഓടെയായിരുന്നു സംഭവം. ദേശീയപാതയിൽ നിന്നും സർവീസ് റോഡിലേക്ക് തിരിയുന്നതിനിടെ ബൈക്കിൽ ലോറി തട്ടുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് താഴെ വീണ അച്ചുവിന്റെ തലയിലൂടെ ലോറി കയറിയിറങ്ങി. ഒപ്പമുണ്ടായിരുന്ന അഖിൽ കൃഷ്ണയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തമിഴ്‌നാട്ടിലെ മാർത്താണ്ഡത്ത് മൂന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിനിയാണ് മരിച്ച അച്ചു. കായംകുളം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ അച്ചുവിനെ അഖിൽ കൂട്ടി ചേർത്തലയിലെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.