Description
Digital Voice of Kerala
Thursday, April 30, 2026

Digital Voice of Kerala
HomeKeralaനിതിൻ രാജിന്റെ കുടുംബത്തിന് കരുതലായി സിപിഐ എം; സ്നേഹവീടിന് എം വി...

നിതിൻ രാജിന്റെ കുടുംബത്തിന് കരുതലായി സിപിഐ എം; സ്നേഹവീടിന് എം വി ഗോവിന്ദൻ തറക്കല്ലിട്ടു | Nithin Raj Case

🎙️ Latest Podcast

തിരുവനന്തപുരം: അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെത്തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശിയും അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ച് നൽകുന്നു (Nithin Raj Case). വീടിന്റെ തറക്കല്ലിടലും പ്രവൃത്തി ഉദ്ഘാടനവും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർവ്വഹിച്ചു.നിതിൻ രാജിന്റെ കുടുംബാംഗങ്ങൾ നിർദ്ദേശിച്ച സ്ഥലത്ത് 1118 സ്ക്വയർ ഫീറ്റിലുള്ള ഇരുനില വീടാണ് ഉയരുന്നത്. സിപിഐ എം വിളപ്പിൽ, വിതുര ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് നിർമ്മാണം പൂർത്തിയാക്കുക.

ചടങ്ങിൽ സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി എ എ റഹീം, സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ, ജി സ്റ്റീഫൻ എംഎൽഎ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ, നിതിൻ രാജിന്റെ സഹോദരി ഭർത്താവ് പോൾ റോബർട്ട് തുടങ്ങിയവർ പങ്കെടുത്തു. നേരത്തെ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രമുഖർ നിതിൻ രാജിന്റെ വീട് സന്ദർശിക്കുകയും കുടുംബത്തിന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

Story Summary: CPI(M) State Secretary M.V. Govindan laid the foundation stone for a new house being built by the party for the family of Nithin Raj, a dental student from Uzhamalakkal who died by suicide following casteist abuse by teachers. The 1118 sq. ft. two-story house is being constructed by the party’s Vilappil and Vithura area committees.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.