Description
Digital Voice of Kerala
Thursday, April 30, 2026

Digital Voice of Kerala
HomeKeralaകേരളത്തിൽ ഏപ്രിൽ മാസത്തിൽ ലഭിക്കേണ്ട മഴയിൽ 63% കുറവ്: പാലക്കാട്ടും മലപ്പുറത്തും...

കേരളത്തിൽ ഏപ്രിൽ മാസത്തിൽ ലഭിക്കേണ്ട മഴയിൽ 63% കുറവ്: പാലക്കാട്ടും മലപ്പുറത്തും ഏറ്റവും കുറവ് മഴ ലഭിച്ചു | Rainfall

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിൽ ഏപ്രിൽ മാസത്തിൽ ലഭിക്കേണ്ട വേനൽ മഴയിൽ 63 ശതമാനം കുറവ് രേഖപ്പെടുത്തി. സാധാരണ ഗതിയിൽ ഏപ്രിലിൽ 106 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ വെറും 37 മില്ലിമീറ്റർ മഴ മാത്രമാണ് പെയ്തത്.(Kerala receives 63% less rainfall in April, Palakkad and Malappuram receive the least rainfall)

2025 ഏപ്രിലിൽ 126 എംഎം മഴ ലഭിച്ചിരുന്നു. എന്നാൽ 2024-ൽ ഇത് 41 എംഎം മാത്രമായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ മഴയുടെ അളവ് വളരെ കുറവാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ കുറവായിരുന്നു. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (149 എംഎം). എങ്കിലും അവിടെയും കഴിഞ്ഞ വർഷത്തേക്കാൾ 19 ശതമാനം കുറവ് മഴയാണ് ലഭിച്ചത്.

പാലക്കാട്, മലപ്പുറം ജില്ലകളിൽ ലഭിക്കേണ്ട മഴയുടെ 10 ശതമാനം മാത്രമാണ് ഇക്കുറി ലഭിച്ചത്. തൃശൂരിൽ 20 ശതമാനവും കാസർകോട് 21 ശതമാനവും (79% കുറവ്) മഴയാണ് രേഖപ്പെടുത്തിയത്. കോട്ടയം ജില്ലയിൽ 73 ശതമാനത്തിന്റെ കുറവുണ്ടായി. മാർച്ച് മാസത്തിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ 15 ശതമാനത്തോളം കൂടുതൽ മഴ ലഭിച്ചിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.