Description
Digital Voice of Kerala
Thursday, April 30, 2026

Digital Voice of Kerala
HomeKeralaരാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പീഡനക്കേസ്: ജാമ്യം റദ്ദാക്കണമെന്ന ഹർജി മെയ് 14-ലേക്ക്...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പീഡനക്കേസ്: ജാമ്യം റദ്ദാക്കണമെന്ന ഹർജി മെയ് 14-ലേക്ക് മാറ്റി | Rahul Mamkootathil

🎙️ Latest Podcast

തിരുവനന്തപുരം: പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി നീട്ടി വെച്ചു. 2023-ൽ പീഡനം നടന്നുവെന്ന പരാതിയിലാണ് രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.(Second rape case against Rahul Mamkootathil, Petition to cancel bail postponed to May 14)

രാഹുലിന്റെ സുഹൃത്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച വാർത്തകൾ രാഹുലിന്റെ അറിവോടെയാണെന്നും ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നും എസ്.ഐ.ടി കോടതിയിൽ ബോധിപ്പിച്ചു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം രണ്ടാമതും കോടതിയെ സമീപിക്കുകയായിരുന്നു.

നേരത്തെ ഈ കേസിൽ രാഹുലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അന്വേഷണത്തെ ബാധിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു എന്നതാണ് പോലീസിന്റെ പ്രധാന ആരോപണം. മെയ് 14-ന് കോടതി ഈ ഹർജിയിൽ വിശദമായ വാദം കേൾക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.