തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിന്റെ വിജയമുറപ്പിക്കുന്നതാണെന്ന് എം.എം. ഹസ്സൻ. ഭരണത്തുടർച്ചയുണ്ടാകുമെന്ന് എം.വി. ഗോവിന്ദനും പിണറായി വിജയനും വിശ്വസിക്കുന്നുണ്ടെങ്കിലും ജനങ്ങൾ എൽഡിഎഫ് ഭരണത്തെ താഴെയിറക്കാൻ വോട്ട് ചെയ്തുവെന്ന് ഫലങ്ങൾ വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.(UDF ministers will take oath at the oath-taking venue decided by LDF, says MM Hassan)
എൽഡിഎഫ് തീരുമാനിച്ച സത്യപ്രതിജ്ഞാ പന്തലിൽ യുഡിഎഫ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. യുഡിഎഫ് അധികാരത്തിലെത്തുമെന്ന് തുടക്കം മുതൽ പാർട്ടി പറയുന്നതാണ്, അത് ശരിവെക്കുന്നതാണ് പുതിയ സർവ്വേകൾ. കോൺഗ്രസിനുള്ളിൽ നിലവിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചർച്ചകളൊന്നും നടക്കുന്നില്ല. അത്തരം വാർത്തകൾ മാധ്യമങ്ങളിൽ മാത്രമാണുള്ളത്. വ്യക്തമായ ഭൂരിപക്ഷം ലഭിച്ച ശേഷം ഹൈക്കമാൻഡാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
വി.ഡി. സതീശന് മുസ്ലിം ലീഗ് പിന്തുണ നൽകിയെന്ന വാർത്തകളോട്, അത് ലീഗിനോട് തന്നെ ചോദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ യുഡിഎഫ് കേന്ദ്രങ്ങൾ വലിയ ആവേശത്തിലാണ്.

