തന്റേത് രണ്ടാം വിവാഹമായിരുന്നുവെന്നും ആദ്യ വിവാഹത്തിലെ മകളെ സ്വന്തം കുഞ്ഞായി സ്നേഹിക്കാമെന്ന ഫിറോസിന്റെ വാഗ്ദാനത്തിലാണ് വീണ്ടും വിവാഹത്തിന് സമ്മതിച്ചതെന്നും സജ്ന (Sajna Noor-Firoz Khan). എന്നാൽ വിവാഹം കഴിഞ്ഞ ആദ്യ മാസം മുതൽ തന്നെ മകളെ കാണുന്നതിൽ നിന്നും ഫിറോസ് വിലക്കേർപ്പെടുത്തി. രണ്ടാമത് ഗർഭിണിയായ കാലയളവിലും വീട്ടുകാരെ കാണാനോ സംസാരിക്കാനോ അനുവദിക്കാതെ കടുത്ത മാനസിക പീഡനമാണ് നേരിട്ടതെന്ന് സജ്ന വെളിപ്പെടുത്തി.
ഫിറോസിന് വിവാഹേതര ബന്ധങ്ങൾ ഉണ്ടായിരുന്നതായും സജ്ന ആരോപിച്ചു. “ഒരിക്കൽ ഫിറോസിന്റെ ടാബിൽ നിന്ന് ഒരു പെൺകുട്ടിയുമായുള്ള അശ്ലീല ചാറ്റുകൾ ഞാൻ കണ്ടെത്തി. അത് കണ്ട ഞെട്ടലിൽ ബോധരഹിതയായ ഞാൻ കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അന്ന് കൈയ്യിലിട്ട 22 സ്റ്റിച്ചുകൾ മറയ്ക്കാനാണ് ഞാൻ ടാറ്റൂ ചെയ്തത്,” സജ്ന പറഞ്ഞു. പിന്നീട് മറ്റൊരു സിനിമ സെറ്റിൽ വെച്ചും സമാനമായ രീതിയിൽ ഫിറോസിനെ പിടികൂടിയതായും സജ്ന കൂട്ടിച്ചേർത്തു.
ബിഗ് ബോസിന് ശേഷം ആറ് മാസത്തിനുള്ളിൽ തന്നെ ഇരുവരും വേർപിരിഞ്ഞതായാണ് സജ്ന വ്യക്തമാക്കുന്നത്. എന്നാൽ വേർപിരിഞ്ഞ ശേഷവും ഫിറോസ് തന്നെ പിന്തുടർന്ന് ശല്യം ചെയ്തിരുന്നതായി താരം പറയുന്നു. സീരിയൽ സെറ്റുകളിൽ എത്തി കൂടെ അഭിനയിക്കുന്നവരുമായി ചേർത്ത് അപവാദം പറയുകയും, തന്റെ സുഹൃത്തുക്കളെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതുമൂലം പല അവസരങ്ങളും നഷ്ടപ്പെട്ടതായും സജ്ന പറഞ്ഞു.
ഫിറോസ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സജ്ന വെളിപ്പെടുത്തി. ആദ്യ ഭാര്യയെ നിയമപരമായി വിവാഹമോചനം ചെയ്യാതെയാണ് ഫിറോസ് തന്നെ വിവാഹം കഴിച്ചത്. രജിസ്റ്റർ വിവാഹമായതിനാൽ ഇതിലെ ചതി താൻ വൈകിയാണ് അറിഞ്ഞത്. തന്റെ കുഞ്ഞുങ്ങളുടെ ഭാവിയോർത്തും നാട്ടുകാരെ പേടിച്ചുമാണ് ഇത്രയും കാലം എല്ലാം സഹിച്ചതെന്നും, ഇനി നിയമപരമായി മുന്നോട്ട് പോകുമെന്നും സജ്ന വ്യക്തമാക്കി.
Story Summary: Sajnan Noor reveals the traumatic mental and physical abuse she faced from Firoz Khan, including restrictions on meeting her child and discoveries of his infidelity. She clarifies that they have been living separately for years and has now decided to pursue legal action to protect her and her children’s future.

