Description
Digital Voice of Kerala
Thursday, April 30, 2026

Digital Voice of Kerala
HomeKerala Assembly Election 2026'VD സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായം, മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം...

‘VD സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായം, മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കും’: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ | VD Satheesan

🎙️ Latest Podcast

മലപ്പുറം: കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകളിൽ പ്രതികരിച്ച് മുസ്ലിം ലീഗ്. സർവേകളിൽ സതീശന് ലഭിക്കുന്ന ജനപിന്തുണ ജനങ്ങളുടെ അഭിപ്രായമാണെന്നും, യുഡിഎഫ് തീരുമാനമെടുക്കുമ്പോൾ ജനവികാരം പരിഗണിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.(The support VD Satheesan is receiving is the people’s opinion, Panakkad Sayyid Sadiq Ali Shihab Thangal)

യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാൻ ലീഗ് ആഗ്രഹിക്കുന്നില്ലെന്ന് തങ്ങൾ വ്യക്തമാക്കി. അർഹതപ്പെട്ടത് പാർട്ടിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. മുൻകാലങ്ങളിൽ മന്ത്രിസഭയിലടക്കം ലീഗിന് ലഭിച്ച പരിഗണനകളിൽ പാർട്ടി സംതൃപ്തരാണെന്നും ഒന്നും ചോദിച്ചുവാങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലയിലെ 16 സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്നതിനേക്കാൾ കൂടുതൽ സീറ്റുകൾ യുഡിഎഫ് നേടുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.